Quantcast

ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ

സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ

MediaOne Logo

  • Published:

    22 Jan 2021 9:36 AM GMT

ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ
X

ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി. സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതൽ വിമർശിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും.

സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അത്തരം വിമർശനങ്ങൾ കണ്ടെത്തുവാൻ സാമ്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷൻ ഐ.ജി. നയ്യാർ ഹസനൈൻ ഖാൻ സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു

"സമൂഹ മാധ്യമങ്ങളിൽ ചില വ്യക്തികളും സംഘടനകളും സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും എം.പി മാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അപകീർത്തിപരമായ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. " ഐ.ജി പറഞ്ഞു. "ഇത് നിയമവിരുദ്ധമാണ്. സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതാണ് ഇത്തരം നടപടികൾ " ഇത്തരം പോസ്റ്റുകൾ കണ്ടാൽ തങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമര്ശനമുയർന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഴിമതിയുടെ ഭീഷ്മ പിതാമഹനെന്നും കുറ്റവാളികളുടെ സംരക്ഷകനെന്നും വിശേഷിപ്പിച്ചു. തന്റെ വിമർശനത്തിന് കേസെടുത്ത് ജയിലിലടക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

TAGS :

Next Story