വേരുറച്ച ഇരട്ടസെഞ്ച്വറിയുമായി ജോ റൂട്ട്; ചെന്നൈയില്‍ 500 കടന്ന് ഇംഗ്ലണ്ട്

ഇന്ത്യക്കായി ജസ്പ്രിത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ടും ഷഹബാസ് നദീം ഒരു വിക്കറ്റും വീഴ്ത്തി

MediaOne Logo

  • Updated:

    2021-02-06 09:34:32.0

Published:

6 Feb 2021 9:37 AM GMT

വേരുറച്ച ഇരട്ടസെഞ്ച്വറിയുമായി ജോ റൂട്ട്; ചെന്നൈയില്‍ 500 കടന്ന് ഇംഗ്ലണ്ട്
X

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെടുത്തു. നായകന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലീഷ് നിരയുടെ കുതിപ്പ്. 218 കടന്ന റൂട്ടിനെ ഷഹബാസ് നദീം എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന് മികച്ച പിന്തുണ നല്‍കിയ ബെന്‍ സ്റ്റോക്സ് 82 റണ്‍സില്‍ പുറത്തായി.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഇഷാന്ത് ശർമ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡോം ബെസും ജാക്ക് ലീച്ചുമാണ് ക്രീസില്‍. ബാറ്റിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ഡോം സിബ്ലിയും ജോ റൂട്ടും ചേര്‍ന്ന് കരയറ്റുകയായിരുന്നു. സിബ്ലി പവലിയണിലേക്ക് മടങ്ങിയെങ്കിലും പോപ്പും സ്റ്റോക്സും മികച്ച പിന്തുണ നായകന് നല്‍കി.

TAGS :

Next Story