Quantcast

'മുഖ്യമന്ത്രി പദവി; ഒരു ടേം ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം' ചെന്നിത്തല

മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

MediaOne Logo

  • Updated:

    2021-01-17 12:29:52.0

Published:

17 Jan 2021 12:53 PM GMT

മുഖ്യമന്ത്രി പദവി; ഒരു ടേം  ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം ചെന്നിത്തല
X

മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തിൽ പല അനാവശ്യ ചർച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാനാണ് ഡൽഹിയിൽ എത്തിയത്' മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു ടേം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്താനിരിക്കേ ഡി.സി.സി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദേശീയ നേതൃത്വം. പാലക്കാട്,എറണാകുളം,വയനാട് ജില്ലകൾക്ക് പുറമെ മറ്റ് ചില ജില്ലകളിലെ അധ്യക്ഷൻമാർക്കും മാറ്റമുണ്ടാകും. കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് നാളെ ചർച്ച നടത്തും. സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

TAGS :

Next Story