കരുതലോടെ നിൽക്കണം, ഐസൊലേഷനിൽ മനോനില തെറ്റുന്നവരോടൊപ്പം

നിരന്തരമായ ചികിത്സയും തെറാപ്പിയും വേണ്ട ഇത്തരം മനുഷ്യർ നമ്മുട പലരുടെയും വീടുകളിലുണ്ടാകും. 'അവൾ പിന്നെയും തുടങ്ങി' എന്ന അധിക്ഷേപമല്ല അതിന്റ പരിഹാരം.

MediaOne Logo

  • Updated:

    2020-04-04 09:34:53.0

Published:

4 April 2020 9:34 AM GMT

കരുതലോടെ നിൽക്കണം, ഐസൊലേഷനിൽ മനോനില തെറ്റുന്നവരോടൊപ്പം
X

ഇറ്റലിയിൽനിന്നാണ് അസമയത്തെ ആ ഫോൺകോൾ വന്നത്. മറുതലക്കൽ നിന്നുയർന്നത് ഒരമ്മയുടെ പൊട്ടിത്തെറി. അതിൽ സങ്കടവും ദേഷ്യവും നിസ്സഹായതയും സ്‌നേഹവും കരുതലും എല്ലാമുണ്ടായിരുന്നു. ഇതെല്ലാം ചേർത്ത് അവർ പറഞ്ഞു നിർത്തി: 'ഞാൻ നാട്ടിലേക്ക് വരുന്നു. ഇനി അവളെയും കൊന്ന് ഞങ്ങളെല്ലാവരും മരിക്കും. വേറെ വഴിയില്ല.' മുന്നുമാസം മുന്പ് ചികിത്സതേടി വന്ന 18,19 വയസ്സുള്ള രണ്ട് പെൺമക്കളുടെ അമ്മയായിരുന്നു അത്. അച്ഛൻ ഡ്രൈവർ.

എവിടെപ്പോയാലും അവിടെയെല്ലാം നിരവധി ആൺസുഹൃത്തുക്കളുമായി അടുപ്പമുണ്ടാക്കുന്ന പ്രകൃതമാണ് മൂത്ത പെൺകുട്ടിക്ക്. അത് പ്രണയമായും ശാരീരിക ബന്ധമായും വളരാൻ അധികം സമയവുമെടുക്കില്ല. ഒരേസമയം ഒന്നിലധികം കാമുകൻമാർ. അതിലേറെയും ശാരീരിക ബന്ധംവരെയുള്ളവർ. മകളുടെ ഈ സ്വഭാവം സൃഷ്ടിക്കുന്ന പൊല്ലാപ്പുകളിൽനിന്ന് രക്ഷപ്പെടാൻ അവളെ പലവട്ടം സ്‌കൂളുകൾ മാറ്റി. കോൺവെന്റിൽ അയച്ചു. ഹോസ്റ്റലിൽ താമസിപ്പിച്ചു. എല്ലായിടത്തും ഒരേഫലം. ഒരേപ്രശ്‌നം. പോകെപ്പോകെ അച്ഛനോടുപോലും നിലവിട്ട് പെരുമാറാൻ തുടങ്ങിയപ്പോൾ ആ അമ്മയും അച്ഛനും ചേർന്ന് മകളെ മറ്റൊരു ബന്ധുവീട്ടിലാക്കി. എന്നിട്ടും ഫലമുണ്ടായില്ല. അങ്ങിനെയാണ് ചികിത്സ തേടിയെത്തുന്നത്.

ബോർഡർ ലൈൻ പേഴ്‌സനാലിറ്റി ഡിസോർഡർ അതിന്റെ ഏറ്റവും തീവ്രമായ രീതിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയായിരുന്നു അത്. ഒട്ടും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള അതിവൈകാരികത, അമിത ലൈംഗിക തൃഷ്ണ, ദിനംപ്രതി ഉണ്ടാക്കിയെടുക്കുന്ന പുതിയ സൌഹൃദങ്ങൾ, അസ്ഥിരമായ ബന്ധങ്ങൾ, ഒരേസമയം ഒന്നിലധികംപേരുമായി നിലനിർത്തുന്ന ശാരീരിക ബന്ധം... തുടങ്ങി ഇത്തരം ആളുകളിൽ അപൂർവമായി കണ്ടുവരാറുള്ള കഠിനമായ കുറ്റവാസന വരെയുള്ള എതാണ്ടെല്ലാ ലക്ഷണങ്ങളും ആ പെൺകുട്ടിയിലുണ്ട്. ഇത്തരം പ്രശ്‌നം ഒരു സ്ര്തീക്കാണ് ഉണ്ടാകുന്നത് എങ്കിൽ അതിനെ ഒരു മനോരോഗം എന്ന നിലയിൽപോലും പൊതുസമൂഹം വകവച്ചുതരില്ല. അതിന്റെ നിസ്സഹായതയായിരു ആ അമ്മയുടെ നിലവിളി.

കുറച്ചുദിവസമായി പെൺകുട്ടി തമിഴ്‌നാട്ടിലെ അവരുടെ അടുത്ത ബന്ധക്കൾക്കൊപ്പമായിരുന്നു താമസം. പുരുഷൻമാരില്ലാത്ത വീട് എന്നതായിരുന്നു അവിടത്തെ ഏറ്റവും വലിയ സുരക്ഷിതത്വം. അവിടവച്ചാണിപ്പോൾ ലോക്‌ഡൌൺ വന്നത്. അതോടെ തെറാപ്പി നിലച്ചു. വീട്ടുതടങ്കൽ നാല്-അഞ്ച് ദിവസം പിന്നിട്ടപ്പോൾ തന്നെ പെൺകുട്ടിയുടെ മനോനിയന്ത്രണം തെറ്റി. താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിൽ ഇതിനകം തന്നെ അവൾ പുതിയ ബന്ധങ്ങൾ കണ്ടെത്തിയിരുന്നു. ലോക്ക്‌ഡൌണിൽ പെട്ട് സ്വകാര്യത ഇല്ലാതായതോടെ പുതിയ ബന്ധങ്ങൾ പ്രയോജനപ്പെടുത്താൻ അവൾ എല്ലാ വഴികളും തേടി. വീട്ടിലുള്ളവരെ ഭക്ഷണത്തിൽ മരുന്ന് കലർത്തിയുറക്കി അവൾ രാത്രി പുറത്തിറങ്ങി. പകൽ വീട്ടുതടങ്കലിലായപ്പോൾ പലപ്പോഴും അക്രമാസക്തയായി. സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ നിരീക്ഷണം, ആറ് ദിവസത്തെ ലോക്ക്‌ഡൌൺ കൊണ്ടുതന്നെ അവൾ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോയി എന്ന് ബോധ്യപ്പെടുത്തി. ആ വിവമരറിഞ്ഞായിരുന്നു ഇറ്റലിയിൽനിന്ന് അമ്മയുടെ ഫോൺ വിളി.

നിരന്തരമായ ചികിത്സയും തെറാപ്പിയും വേണ്ട ഇത്തരം മനുഷ്യർ നമ്മുട പലരുടെയും വീടുകളിലുണ്ടാകും. 'അവൾ പിന്നെയും തുടങ്ങി' എന്ന അധിക്ഷേപമല്ല അതിന്റ പരിഹാരം. സ്‌നേഹവും കരുതലും മതിയായ ചികിത്സയുമാണ് അവർക്ക് വേണ്ടത്. ഒ.സി.ഡി, മേജർ ഡിപ്രഷൻ, ബോർഡർ ലൈൻ പഴ്‌സനാലറ്റി ഡിസോർഡർ തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ലോക്ക്‌ഡൌൺ അപകടകരമായ അവസ്ഥയാണ്. അവരുടെ മാനസിക പ്രശ്‌നങ്ങൾ രൂക്ഷമാകും. രോഗം മൂർച്ഛിക്കും. അത് മറികടക്കാൻ വീട്ടുകാരും ബന്ധുക്കളും അതീവജാഗ്രത കാണിക്കണം. അവരുമായി കൂടുതൽ അടുത്ത് ഇടപഴകുകയും അതിലൂടെ സാധാരണ ജീവിതം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസവും മനക്കരുത്തും അവരിൽ സൃഷ്ടിക്കുകയും വേണം.

വൈകാരികമായ പിന്തുണയും താങ്ങും പരിഗണനയുമാണ് ഇത്തരം ആളുകൾക്ക് വേണ്ടത്. അത് ലോക്ക്‌ഡൌൺ സമയത്ത് അധികം നൽകണം. ഡോക്ടറുമായി ഓൺലൈനിലോ ഫോണിലോ ബന്ധപ്പടണം. ആവശ്യമുള്ളപ്പോൾ രോഗിക്ക് കൌൺസലിങ് നൽകണം. മരുന്ന് തെറ്റിയാൽ അക്രമാസക്തരായി മാറാനുള്ള സാധ്യത ഏറെയാണ്. വീട് പെയിന്റിങോ കുക്കിങോ പോലുള്ള എന്തെങ്കിലും പരിപാടികളിൽ അവരെ എൻഗേജ് ചെയ്യിക്കണം. മൊബൈൽ ഫോൺ ഉപയോഗം കുറക്കുകയും വ്യക്തിബന്ധവും കുടുംബമൊന്നിച്ചുള്ള സംഭാഷണങ്ങളും വർധിപ്പിക്കുകയും ചെയ്യണം. ഒറ്റപ്പെടുത്താതിരുന്നാൽ തന്നെ അത്തരമാളുകളുടെ പകുതി പ്രശ്‌നങ്ങൾ പരഹരിക്കപ്പെടും. കോവിഡിനെതിരെ ലോക്ക്‌ഡൌണും ഐസൊലേഷനുമാകാം. എന്നാൽ മാനസിക തകരാറുള്ള ആളുകളെ ലോക്ക്‌ഡൌണിൽ ഐസൊലേറ്റ് ചെയ്യാതിരിക്കാൻ ബന്ധുക്കൾ ശ്രദ്ധിക്കണം.

ये भी पà¥�ें- ലോക്ക്ഡൗൺ തീരാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവർ

ये भी पà¥�ें- ലോക്ക്ഡൗൺ ജീവിതം കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ; ഒരു സൈക്കോളജിസ്റ്റിന്റെ അനുഭവം

Next Story