Quantcast

മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡ് 243ന് പുറത്ത്

MediaOne Logo

Web Desk

  • Published:

    28 Jan 2019 6:20 AM GMT

മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡ് 243ന് പുറത്ത്
X

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് 243 ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് 49 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഭുവനേശ്വർ കുമാർ, യൂസ്‍‍‍‍‍‍‍‍വേന്ദ്ര ചഹാൽ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ടു വീതം വിക്കറുകൾ വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ വെറ്ററൻ താരം റോസ് ടെയ്ലറും (93) വിക്കറ്റ് കീപ്പർ ടോം ലാഥനും (51) ചേർന്നാണ് ആഥിതേയരെ മാന്യമായ സ്കോറിലെത്തിച്ചത്.

തുടക്കത്തിൽ 3 വിക്കറ്റിന് 59 റൺസെന്ന നിലയിൽ പതർച്ചയോടെ തുടങ്ങിയ ന്യൂസിലാൻഡിനെ, തുടർന്ന് ക്രീസിലെത്തിയ റോസ് ടെയ്ലറും ലാഥനും ചേർന്ന് കരകയറ്റുയായിരുന്നു. നാലാം വിക്കറ്റിൽ 119 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ സഖ്യത്തെ ചഹാൽ പിരിയിക്കുകയായിരുന്നു. ലാഥമിനെ അമ്പാട്ടി റായിഡുവിന്റെ കെെകളിലെത്തിച്ച് ചഹാല്‍ പുറത്താക്കിയപ്പോള്‍, സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോസ് ടെയ്ലറെ വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തികിന്റെ കെെകളിൽ എത്തിച്ച് ഷമിയും മടക്കി അയച്ചു.

തുടർന്ന് മത്സരത്തിൽ ഒരിക്കൽ കൂടി പിന്നോട്ട് പോയ കിവീസ്, 42 ഓവറിൽ 6 വിക്കറ്റിന് 201 എന്ന ദയനീയ നിലയിലേക്ക് കൂപ്പു കുത്തി. വാലറ്റത്ത് ഡൗഗ് ബ്രാക്കവെല്ലും (15) ഇഷ് സോധിയും (12) രക്ഷദൗത്യവുമായി ഒന്നിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല.

TAGS :

Next Story