Quantcast

ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്

ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    4 Feb 2019 3:46 PM GMT

ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്
X

ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. നേരത്തെ ആസ്ത്രേലിയൻ പര്യടനം വിജയകരമാക്കി, ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

നിഷ്കളങ്കരായ ന്യൂസിലൻഡുകാരെ അവരുടെ രാജ്യത്ത് പര്യടനത്തിനെത്തിയ ഒരു കൂട്ടം വിദേശികൾ തല്ലിച്ചതക്കുന്നുണ്ടെന്നും ബാറ്റും ബോളുമായി പോകുന്ന ഇത്തരത്തിലുള്ളവരെ കണ്ടാൽ വളരെയധികം മുൻകരുതൽ പാലിക്കണമെന്നും പറഞ്ഞായിരുന്നു ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസ് ട്രോളിട്ടത്. ചുവടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചിത്രവും അവർ പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടന്ന മൂന്ന് കളികളിൽ രണ്ടെണ്ണവും ജയിച്ചു 4-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് കേരള പൊലീസ് മറ്റൊരു ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ആധികാരികമായി ജയിച്ച ഇന്ത്യ, അടുത്തതായി നടക്കാനിരിക്കുന്ന ടി20 പരമ്പര തൂത്തു വാരുന്നതിനും സന്നദ്ധമാണെന്ന് സൂചിപ്പിച്ചുള്ളതാണ് കേരളാ പൊലീസിന്റെ പേജിൽ വന്ന പോസ്റ്റ്. നിഷ്കളങ്കരായ ന്യൂസിലൻഡുകാരെ ഒരു കൂട്ടം ഇന്ത്യക്കാർ തല്ലിച്ചതച്ചതായി കേൾക്കുന്നുണ്ടെന്നും അത് കിവി ജ്യൂസ് ഇഷ്ടപ്പെടുന്ന നീല വസ്ത്രധാരികളായ ഒരു കൂട്ടം ആൾക്കാരാണെന്ന് കണ്ടെത്തിയെന്നുമാണ് പോസ്റ്റ് പറയുന്നത്. മൗങ്കനായിൽ നിന്നും ജ്യൂസിനുള്ള കപ്പ് എടുത്തിട്ടുള്ള ആവര്‍, വെല്ലിങ്ടണിലും, ഓൿലാൻഡിലും, ഹാമിൽട്ടണിലും വെച്ച് കിവീസിന്റെ ജ്യൂസ് എടുക്കാൻ തയ്യാറായിരിക്കുകയാണെന്നും കാണിച്ചു കൊണ്ട്, ട്രോഫിയുമായിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചിത്രമാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഏതായാലും ഈ മറുപടി ട്രോളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

TAGS :

Next Story