Quantcast

ടി20 റാങ്കിങ്; മികച്ച നേട്ടവുമായി രാഹുലും സാസായ്‌യും 

ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലും അഫ്ഗാനിസ്താന്റെ ഓപ്പണര്‍ ഹസ്റത്തുള്ള സാസായ്‌യും.

MediaOne Logo

Web Desk

  • Published:

    28 Feb 2019 12:12 PM GMT

ടി20 റാങ്കിങ്; മികച്ച നേട്ടവുമായി രാഹുലും സാസായ്‌യും 
X

ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലും അഫ്ഗാനിസ്താന്റെ ഓപ്പണര്‍ ഹസ്റത്തുള്ള സാസായ്‌യും. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ രാഹുല്‍ ആദ്യ പത്തില്‍ ഇടം നേടി. പുതിയ റാങ്കിങ് പ്രകാരം ആറാം സ്ഥാനമാണ് ലോകേഷ് രാഹുലിന്. മോശം ഫോമിനും വിവാദങ്ങള്‍ക്കും ശേഷം ടീമിലേക്ക് തിരിച്ചുവന്ന രാഹുലിന്റേത് മികച്ച നേട്ടം തന്നെയാണ്.

ആസ്‌ട്രേലിയക്കെതിരെ വിശാഖപ്പട്ടണത്ത് അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ ബംഗളൂരുവില്‍ 47 റണ്‍സും സ്വന്തമാക്കിയിരുന്നു. 726 പോയിന്റാണ് രാഹുലിനുള്ളത്. അതേസമയം അഫ്ഗാനിസ്താന്റെ ഹസ്‌റതുള്ള സാസായ്‌യും കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സ്വന്തമാക്കിയത്. അയര്‍ലാന്‍ഡിനെതിരെ ടി20 പരമ്പരയിലെ പ്രകടനമാണ് സാസായ്‌യെ മികച്ച നേട്ടത്തിനര്‍ഹനാക്കിയത്. 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ് സാസായ്.

ഹസ്റത്തുള്ള സാസായ്‌

ഓപ്പണറായി എത്തിയ സാസായ് 62 പന്തില്‍ നിന്ന് പതിനൊന്ന് ഫോറും പതിനാറ് സിക്‌സറും അടക്കം 162 റണ്‍സാണ് അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ നേടിയത്. ഒരു പിടി റെക്കോര്‍ഡുകളും ആ മത്സരത്തില്‍ പിറന്നിരുന്നു. 718 ആണ് സാസായ്‌യുടെ പോയിന്റ്. ആദ്യമായാണ് ഒരു അഫ്ഗാന്‍ താരം ബാറ്റിങ് റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം നേടുന്നത്. പാകിസ്താന്റെ ബാബര്‍ അസം ഒന്നാം സ്ഥാനത്തും ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യക്കെതിരായ മികച്ച പ്രകടനമാണ് മാക്‌സ്‌വെലിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. ബെംഗളൂരുവില്‍ താരം സെഞ്ച്വറി നേടിയിരുന്നു.

TAGS :

Next Story