Quantcast

ഐ.പി.എല്‍: ബംഗളൂരുവിന് രണ്ടാം തോല്‍വി

70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല

MediaOne Logo

Web Desk

  • Published:

    29 March 2019 2:35 AM GMT

ഐ.പി.എല്‍: ബംഗളൂരുവിന് രണ്ടാം തോല്‍വി
X

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല. നായകന്‍ വിരാട് കോഹ്‍ലി 46 റണ്‍സെടുത്തു. മുംബൈക്കായി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍ നേടി. നായകന്‍ രോഹിത്ത് ശര്‍മ്മ(48)യാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ചഹാല്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഡികോക്കും(23) രോഹിത്ത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ വെച്ച് രോഹിത്ത് ശര്‍മ്മ പുറത്തായെങ്കിലും സൂര്യകുമാര്‍ യാദവും യുവിയും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. ചഹാല്‍ എറിഞ്ഞ പതിനാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സര്‍ നേടിയ യുവരാജ്(12 പന്തില്‍ 23) നാലാം സിക്‌സിന് ശ്രമിച്ച് ലോങ് ഓണില്‍ പിടികൊടുത്ത് മടങ്ങി. പിന്നാലെ കൂറ്റനടിക്കാരന്‍ സൂര്യകുമാര്‍ യാദവിനേയും(24 പന്തില്‍ 38) ചഹാല്‍ പുറത്താക്കി.

മുംബൈയുടെ മധ്യനിര തകരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പൊള്ളാര്‍ഡ്(5), ക്രുണാല്‍(1), മക്ലെനാഗെന്‍(1) എന്നിവര്‍ വന്നപോലെ പോയി. വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ ബാറ്റിംങാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ 180 കടത്തിയത്. വെറും 14 പന്തില്‍ 32 റണ്ണാണ് ഹാര്‍ദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്.

TAGS :

Next Story