Quantcast

ലോകകപ്പ്; ആതിഥേയരായ ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു 

ആദ്യമായാണ് ആര്‍‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലിടം നേടുന്നത്. വെസ്റ്റ് ഇൻഡീസിൽ ജനിച്ച ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    17 April 2019 1:20 PM GMT

ലോകകപ്പ്; ആതിഥേയരായ ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു 
X

ഏകദിന ലോകകപ്പിനുള്ള 15 അംഗ സാധ്യതാ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറിന് ഇടം നേടാനായില്ല. രാജസ്ഥാന്‍ റോയല്‍സ് താരമായ ആര്‍ച്ചര്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയിരുന്നു . അതേസമയം ലോകകപ്പിന് മുമ്പ് അയര്‍ലാന്‍ഡിനെതിരെയും പാകിസ്താനെതിരെയും നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യമായാണ് ആര്‍‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലിടം നേടുന്നത്. വെസ്റ്റ് ഇൻഡീസിൽ ജനിച്ച ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു. അതേസമയം, പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. ആര്‍‍‍ച്ചറെ കൂടാതെ ക്രിസ് ജോര്‍ദനാണ് പാകിസ്താനെതിരെ പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മറ്റൊരു താരം.

ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ജോസ് ബട്ട് ലര്‍, ബെന്‍സ്റ്റോക് തുടങ്ങി പരിചയസമ്പന്നരായ താരങ്ങളൊക്കെ ടീമില്‍ നേടിയിട്ടുണ്ട്. ആദിൽ റഷീദ്, മോയിൻ അലി എന്നിവർക്കൊപ്പം സ്പിൻ വിഭാഗത്തിൽ ജോ ഡെൻലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടീം ഇങ്ങനെ: ഓയിന്‍ മോര്‍ഗന്‍(നായകന്‍) മുഈന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്ട്‌ലര്‍, ടോം കറന്‍, ജോ ഡെന്‍ലി, അലെക്‌സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍സ്റ്റോക്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍കുവുഡ്

TAGS :

Next Story