Quantcast

കൊല്‍ക്കത്തയെ വീഴ്ത്തി റോയല്‍സായി രാജസ്ഥാന്‍

പോയിന്റ് പട്ടികയില്‍ നിലവില്‍ കൊല്‍ക്കത്ത ആറും രാജസ്ഥാന്‍ ഏഴും സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    26 April 2019 2:29 AM GMT

കൊല്‍ക്കത്തയെ വീഴ്ത്തി റോയല്‍സായി രാജസ്ഥാന്‍
X

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിനാ പരാജയപ്പെടുത്തി. ജയത്തോടെ പ്ലേ ഓഫിനുള്ള നേരിയ സാധ്യത രാജസ്ഥാന്‍ വീണ്ടും നിലനിര്‍ത്തി. അതേസമയം കൊല്‍ക്കത്തയുടെ ആറാം തോല്‍വിയാണിത്.

ടോസ് നേടിയ രാജസ്ഥന്‍ റോയല്‍സ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ ഉജ്ജ്വല ഇന്നിങ്സിലാണ് കൊല്‍ക്കത്ത 176 എന്ന സ്കോറിലേക്ക് ഉയര്‍ന്നത്. 50 പന്തില്‍ 96 റണ്‍സാണ് ദിനേശ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 98 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായെങ്കിലും യുവതരാം റിയാന്‍ പരാഗ് 31 പന്തില്‍ നേടിയ 47 റണ്‍സ് രാജസ്ഥാന്റെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ സിക്സറും ഫോറും പറത്തി ജോഫ്രേ ആര്‍ച്ചറും രാജസ്ഥാന്റെ വിജയത്തിൽ പങ്കാളിയായി.

രാജസ്ഥാനു വേണ്ടി രഹാനെ 33 റണ്‍സും സഞ്ജു സാസണ്‍ 22 റണ്‍സും നേടി. ജയത്തോടെ പ്ലേ ഓഫിനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയില്‍ നിലവില്‍ കൊല്‍ക്കത്ത ആറും രാജസ്ഥാന്‍ ഏഴും സ്ഥാനത്താണ്.

TAGS :

Next Story