ഐ.പി.എല്ലില്‍ പുതിയൊരു റെക്കോഡ് കൂടി ’എറിഞ്ഞിട്ട്’ മലിംഗ

ചെന്നെെക്കെതിരെ നേടിയ നാല് വിക്കറ്റ് പ്രകടനത്തോടെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മുംബെെയുടെ ലസിത് മലിംഗ.

MediaOne Logo

Web Desk

  • Updated:

    2019-04-28 10:05:04.0

Published:

28 April 2019 10:05 AM GMT

ഐ.പി.എല്ലില്‍ പുതിയൊരു റെക്കോഡ് കൂടി ’എറിഞ്ഞിട്ട്’ മലിംഗ
X

ഐ.പി.എല്ലില്‍ ചെന്നെെ മുംബെെ പോരാട്ടം എക്കാലവും ആവേശം പകരുന്നതാണ്. ക്രിക്കറ്റിന്റെ ക്ലാസിക്ക് അനുഭവം ആരാധകര്‍ക്ക് നല്‍കുന്നതില്‍ ഈ ടീമുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇപ്പോളിതാ ചെപ്പോക്കില്‍ ചെന്നെെയുടെ തട്ടകത്തില്‍ അവരെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബെെ.

ബൗളിംഗ് മികവിലൂടെ 46 റണ്‍സിനായിരുന്നു മുംബെെയുടെ വിജയം. മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടത്തോടെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ച മലിംഗ മറ്റൊരു റെക്കോഡും കൂടി സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വ്യക്തിയായി മലിംഗ.

ചെന്നെൈക്കെതിരെ ഇതുവരെ 30 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട് മലിംഗ. കിംഗ്സ് ഇലവ‍ന്‍ പഞ്ചാബിനെതിരെ 29 വിക്കറ്റ് നേടിയിട്ടുള്ള ഉമേഷ് യാദവിനെ പിന്‍തള്ളിയാണ് ഈ നേട്ടം. മുംബെെയുടെ 28 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ചെന്നെെ താരം ഡ്വെന്‍ ബ്രാവോ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

117 മത്സരങ്ങളില്‍ 166 വിക്കറ്റ് നേടിയിട്ടുള്ള മലിംഗ തന്നെയാണ് പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയില്‍. ഐ.പി.എല്ലില്‍ 19.06 റണ്‍ വിട്ടുകൊടുക്കുമ്പോള്‍ ഒരു വിക്കറ്റ് വീഴ്ത്തുന്നുണ്ട് മലിംഗ. 150 വിക്കറ്റുമായി ഇന്ത്യന്‍ താരങ്ങളായ അമിത് മിശ്രയും 149 വിക്കറ്റുമായി പീയുഷ് ചൗളയും മലിംഗയുടെ ഒപ്പത്തിനൊപ്പമുണ്ട്.

TAGS :

Next Story