ഇന്ത്യക്ക് വേണ്ടി ഫിനിഷറായി ഇനി ഈ താരമോ?

ഐ.പി.എല്ലിലെ ഈ താരത്തിന്റെ പ്രകടനം ലോകകപ്പിൽ എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്

MediaOne Logo

ഷബിന്‍ പാഷ കെ.പി

  • Updated:

    2019-04-30 13:35:51.0

Published:

30 April 2019 1:35 PM GMT

ഇന്ത്യക്ക് വേണ്ടി ഫിനിഷറായി ഇനി ഈ താരമോ?
X

ലോക ക്രിക്കറ്റിലെ ബോളർമാരെയും എതിർ ടീമിനെയും ഭയപ്പടുത്തുന്ന ബാറ്റ്സ്മാൻമാരിൽ ആന്ദ്രേ റസ്സൽ, ക്രിസ് ഗെയിൽ, ഡീവില്ലിയേഴ്സ്, പൊള്ളാർഡ് എന്നീ പേരുകൾക്കിടയിലേക്ക് ഒരു പേര് കൂടി കടന്നുവരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനും ഓൾ റൗണ്ടറുമായ ഹാർദിക് പാണ്ഡ്യയാണ് ലോക ക്രിക്കറ്റിലെ ബോളർമാരെ ശരിക്കും ഭയപ്പെടുത്തുന്നത്. ഐ.പി.എൽ ചരിത്രത്തിൽ കൊൽക്കത്തക്കെതിരെ ഏറ്റവും വേഗതയേറിയ അർധശതകം ഹാർദിക് സ്വന്തം പേരിൽ എഴുതിച്ചേർത്തപ്പോൾ ഐ.പി.എൽ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി അതുമാറി.

ഹാർദിക്കിന്റെ പോരാട്ടം മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും 34 പന്തിൽ നിന്ന് 91 റൺസെടുത്ത് ഏത് സ്കോറിനെയും മറികടക്കാൻ ഒറ്റയാൾ പോരാട്ടത്തിലൂടെ തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു ഹാർദിക്ക്. ഒരു മികച്ച ഫിനിഷറാവാൻ തനിക്കു സാധിക്കുമെന്ന് തെളിയിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ലോകകപ്പ് ടീം അംഗമായ ഹാർദിക് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്. മുബൈ ഇന്ത്യൻസിനു വേണ്ടി മികച്ച ഫോമിലാണ് ഹാർദിക് ഐ.പി.എല്ലിൽ തിളങ്ങുന്നത്. മുബെെ ഇന്ത്യൻസ് താരവും ശ്രീലങ്കൻ ബൗളറുമായ ലസിത് മലിംഗ തനിക്ക് ലോക കപ്പിൽ ഹാർദിക്കിനെതിരെ പന്തെറിയാൻ ഭയമാണെന്ന് പറയുന്ന വീ‍ഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

‍191.75 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റൈറ്റുമായാണ് ഹാർദിക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിൽ ഹാർദിക് ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടായി മാറും. ഐ.പി.എല്ലിലെ ഹാർദിക്കിന്റെ പ്രകടനം ലോകകപ്പിൽ എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story