Quantcast

17ാം വയസിലൊരു ഐ.പി.എല്‍ റെക്കോര്‍ഡ്; ഇങ്ങനെ പോയാല്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ കാണാം... 

ഈ ഐ.പി.എല്ലിലെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമില്‍ കയറാന്‍ കഴിയില്ലെങ്കിലും സമീപ ഭാവിയിലും മികവ് പുറത്തെടുത്താല്‍ പരാഗിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കണ്ടാലും അത്ഭുതപ്പെടാനില്ല.

MediaOne Logo

Web Desk

  • Published:

    5 May 2019 4:50 AM GMT

17ാം വയസിലൊരു ഐ.പി.എല്‍ റെക്കോര്‍ഡ്; ഇങ്ങനെ പോയാല്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ കാണാം... 
X

ക്രിക്കറ്റിന് അധികം മേല്‍വിലാസമില്ലാത്ത അസം സ്വദേശിയാണ് രാജസ്ഥാന്‍ റോയല്‍സിനിന്റെ യുവതാരം റിയാന്‍ പരാഗ്. പ്രായം 17 ആയിട്ടുള്ളൂവെങ്കിലും ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം ഒരു റെക്കോര്‍ഡിട്ടു. ഐ.പി.എല്ലില്‍ അര്‍ദ്ധ ശതകം കണ്ടെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍.

രാജസ്ഥാന്റെ തന്നെ മലയാളി താരം സഞ്ജു വി സാംസണ്‍, ഡല്‍ഹി കാപിറ്റല്‍സിന്റെ പൃഥ്വി ഷാ, റിഷബ് പന്ത് എന്നിവരുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് പരാഗ് സ്വന്തം പേരിലാക്കിയത്. 49 പന്തില്‍ നിന്ന് 50 റണ്‍സുമായി പരാഗ് നേടിയത്. ഒരു ടി20 സ്‌പെഷ്യല്‍ ഇന്നിങ്‌സ് പ്രകടമായില്ലെങ്കിലും കൂട്ടത്തകര്‍ച്ച നേരിട്ട രാജസ്ഥാന് അവിടെ അങ്ങനെ ഒരു ഇന്നിങ്‌സ് അത്യാവശ്യമായിരുന്നു. അതാണ് പരാഗ് ചെയ്തത്.

നാല് ഫോറുകളും രണ്ട് സിക്‌സറുകളും ആ ഇന്നിങ്‌സിന് ചന്ദംചാര്‍ത്തി. ഇന്നലെ അര്‍ദ്ധ ശതകം കണ്ടെത്തുമ്പോള്‍ 17 വയസും 175 ദിവസവുമായിരുന്നു റിയാന്‍ പരാഗിന്റെ പ്രായം. സഞ്ജുവും പൃഥ്വിഷായും റിഷബ് പന്തും അര്‍ദ്ധ ശതകം നേടുമ്പോള്‍ പ്രായം 18 ആയിരുന്നു. പരാഗ് ഇതിന് മുമ്പും ബാറ്റുകൊണ്ട് ചില സൂചനകള്‍ നല്‍കിയതാണ്. പരാഗിന്റെ പ്രതിഭ കണ്ട് മുന്‍ താരങ്ങള്‍ പ്രതികരണവുമായി എത്തിയിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്നായി 160 റണ്‍സാണ് പരാഗ് നേടിയത്. രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ആദ്യ മത്സരങ്ങളില്‍ പരാഗിന് അവസരം ലഭിച്ചിരുന്നില്ല. 20 ലക്ഷത്തിന് അസമില്‍ നിന്ന് പരാഗ് ടീമിലെത്തുമ്പോള്‍ വലിയ അത്ഭുതങ്ങളൊന്നും ആരും കരുതിയിരുന്നില്ല. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ തെറ്റില്ലാതെ ബാറ്റ് വീശിയതോടെ കാര്യങ്ങള്‍ വിചാരിച്ചതിന് അപ്പുറത്തായി. ഈ ഐ.പി.എല്ലിലെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമില്‍ കയറാന്‍ കഴിയില്ലെങ്കിലും സമീപ ഭാവിയിലും മികവ് പുറത്തെടുത്താല്‍ പരാഗിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കണ്ടാലും അത്ഭുതപ്പെടാനില്ല.

TAGS :

Next Story