Quantcast

വൈറലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം 

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നാണ് ഖലീല്‍ ഈ ചിത്രം പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Published:

    8 May 2019 9:02 AM GMT

വൈറലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം 
X

ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം വൈറല്‍. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ തന്നെ യൂസുഫ് പത്താന്‍ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നീ കളിക്കാരാണ് ചിത്രത്തിലുള്ളത്. എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നാണ് ഖലീല്‍ ഈ ചിത്രം പങ്കുവെച്ചത്.

ഐ.പി.എല്‍ എലിമിനേറ്റര്‍ റൗണ്ടില്‍ ഇന്ന് ഹൈദരാബാദിന് ഡല്‍ഹിക്കെതിരെ മത്സരമുണ്ട്. ഇന്ന് തോറ്റാല്‍ മടങ്ങാമെങ്കിലും ജയിച്ചവര്‍ക്ക് ഫൈനലിലേക്ക് എത്തണമെങ്കില്‍ ഒരു മത്സരം കൂടി കളിക്കണം. ചെന്നൈ സൂപ്പര്‍കിങ്‌സായിരിക്കും എതിരാളി.

അതേസമയം ആദ്യ ക്വാളിഫെയറില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.

TAGS :

Next Story