Quantcast

ചോരയൊലിക്കുന്ന കാലുമായി വാട്സണ്‍ ബാറ്റേന്തി, പക്ഷേ...

ഹര്‍ഭജന്‍ സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    14 May 2019 7:57 AM GMT

ചോരയൊലിക്കുന്ന കാലുമായി വാട്സണ്‍ ബാറ്റേന്തി, പക്ഷേ...
X

മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പ്രതീക്ഷകളത്രയും ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണിലായിരുന്നു. വാട്‌സണ്‍ ക്രീസിലുണ്ടായിരുന്നപ്പോ മുംബൈ പോലും വിചാരിച്ചില്ല, ഞങ്ങള്‍ ജയിക്കുമെന്ന്. പക്ഷേ അവസാന ഓവറില്‍ ഓട്ടത്തിനിടെ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പം താരത്തിന്റെ ഔട്ടില്‍ കലാശിക്കുകയായിരുന്നു. അതോടെ ചെന്നൈ വീണു. മുംബൈക്ക് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും.

പക്ഷേ ഫൈനലില്‍ പരിക്കുകളോടെയാണ് വാട്‌സണ്‍ ബാറ്റേന്തിയിരുന്നത്. മത്സരത്തിനു പിന്നാലെ സഹതാരം ഹര്‍ഭജന്‍ സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്‌സന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. എന്നാല്‍ സഹതാരങ്ങളോട് വരെ ഇക്കാര്യം പങ്കുവെക്കാതെയാണ് താരം ബാറ്റിങ് തുടര്‍ന്നത്.

ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്സണ്‍ ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നു' ഹര്‍ഭജന്‍ പറയുന്നു. പാഡ് കൊണ്ട് മറഞ്ഞിരിക്കുന്ന കാല്‍മുട്ടിന്റെ ഭാഗത്ത് ചോര പടര്‍ന്നു നില്‍ക്കുന്നതിന്റെ ഫോട്ടോ ഉല്‍പ്പെടെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പങ്കുവെച്ചത്.

59 പന്തില്‍ 80 റണ്‍സാണ് വാട്സണ്‍ സ്വന്തമാക്കിയത്. നാല് സിക്സറുകളും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. 135.59 ആയിരുന്നു വാട്സന്റെ സ്ട്രേക്ക് റേറ്റ്.

TAGS :

Next Story