‘ഇവര്‍... ഒരേ ലക്ഷ്യത്തിനായി മുന്നോട്ട് പോകുന്നവര്‍’ രവി ശാസ്ത്രി

ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

MediaOne Logo

Web Desk

  • Updated:

    2019-05-14 14:41:10.0

Published:

14 May 2019 2:41 PM GMT

‘ഇവര്‍... ഒരേ ലക്ഷ്യത്തിനായി മുന്നോട്ട് പോകുന്നവര്‍’ രവി ശാസ്ത്രി
X

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത രണ്ട് സാനിധ്യങ്ങളാണ് നായകൻ വിരാട് കോഹ്‌ലിയും മുൻ നായകൻ എം.എസ് ധോണിയും. രണ്ട് വ്യത്യസ്ത സ്വഭാവത്തിന് ഉടമകളാണെങ്കിലും ടീമിൽ വളരെ അടുപ്പക്കാരാണ് ഇരുവരും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

പരസ്പര ബഹുമാനവും ഐക്യവും ഉള്ള താരങ്ങളാണ് എം.എസ് ധോണിയും വിരാട് കോഹ്‌ലിയുമെന്ന് രവി ശാസ്ത്രി. ഒരേ ലക്ഷ്യത്തിന് വേണ്ടി മുന്നോട്ട് പോകുന്നവരാണ് ഇരുവരുമെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

ധോണിയും കോഹ്‌ലിയും തമ്മിലുള്ള ബഹുമാനത്തിൽ എനിക്ക് ഒരു സംശയവും ഇതുവരെ തോന്നിയിട്ടില്ല. ഇരുവരെയും നന്നായി അറിയവുന്ന വ്യക്തിയാണ് ഞാൻ. പരിശീലകനായുള്ള എന്റെ ആദ്യ കാലഘട്ടത്തിൽ ധോണിയായിരുന്നു ഇന്ത്യൻ നായകൻ, രണ്ടാം ഘട്ടത്തിൽ അത് വിരാടായി. നന്നായി കളിക്കുന്നവരാണ് ഇരുവരും. രവി ശാസ്ത്രി പറഞ്ഞു.

TAGS :

Next Story