Quantcast

മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ആരാധകന് നല്‍കി ഡേവിഡ് വാര്‍ണ്ണര്‍

111 പന്തുകളില്‍ നിന്നും വാര്‍ണ്ണര്‍ നേടിയ 107 റണ്‍സ് ആസ്ട്രേലിയക്ക് വിലമതിക്കാനാവാത്തതായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Jun 2019 12:41 PM GMT

മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ആരാധകന് നല്‍കി ഡേവിഡ് വാര്‍ണ്ണര്‍
X

പാകിസ്താനെതിരെ ആസ്ട്രേലിയയെ വിജയിക്കാന്‍ സഹായിച്ചത് ഡേവിഡ് വാര്‍ണ്ണറുടെ സെഞ്ച്വറിയാണ്. കളിയിലെ താരവും വാര്‍ണ്ണര്‍ തന്നെയായിരുന്നു. എന്നാല്‍ തന്‍റെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ഒരു കൊച്ചു ഓസീസ് ആരാധകന് നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അപകടകാരിയായ ഈ കളിക്കാരന്‍.

111 പന്തുകളില്‍ നിന്നും വാര്‍ണ്ണര്‍ നേടിയ 107 റണ്‍സ് ആസ്ട്രേലിയക്ക് വിലമതിക്കാനാവാത്തതായിരുന്നു. കളിയിലെ താരത്തിനുള്ള പുരസ്കാരം നേടിയ ശേഷം വാര്‍ണ്ണര്‍ ആരാധകരുടെ അടുക്കലേക്ക് ചെല്ലുകയായിരുന്നു. ശേഷം ട്രോഫി കെയ്സോടെ ആരാധകന് നല്‍കുകയായിരുന്നു. വാര്‍ണ്ണറില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷവും ആ കൊച്ചു ബാലന്‍ പങ്കുവെച്ചു.

TAGS :

Next Story