Quantcast

ഐ.സി.സി റാങ്കിങ്ങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

തുടര്‍ച്ചയായി നേരിടേണ്ടി വന്ന തോല്‍വികളെ തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    26 Jun 2019 11:16 AM GMT

ഐ.സി.സി റാങ്കിങ്ങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്
X

ലോകകപ്പ് ക്രിക്കറ്റ് വിധിയെഴുതാന്‍ ആരംഭിച്ചിരിക്കുന്നു. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ ടീമുകളുടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും രണ്ടാം സ്ഥാനക്കാരായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങളിലേറ്റ തോല്‍വിയെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഇന്ത്യയാകട്ടെ, കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും തോല്‍വിയറിയാതെയാണ് ലോകകപ്പില്‍ മുന്നേറുന്നത്. തുടര്‍ച്ചയായി നേരിടേണ്ടി വന്ന തോല്‍വികളെ തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. ആയതിനാല്‍, ഇനി കളിക്കേണ്ട രണ്ട് മത്സരങ്ങളും ആതിഥേയര്‍ക്ക് നിര്‍ണ്ണായകമാണ്.

TAGS :

Next Story