Quantcast

ഈ സെമി ലൈനപ്പ് സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു!

മെയ് മാസത്തില്‍ നല്‍കിയ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സച്ചിന്‍ ലോകകപ്പിലെ സെമി ലൈനപ്പ് പ്രവചിച്ചത്.

MediaOne Logo

Web Desk

  • Published:

    4 July 2019 12:24 PM GMT

ഈ സെമി ലൈനപ്പ് സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു!
X

ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ സെമി ഫൈനലിലെത്തുന്ന ടീമുകളുടെ കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ആസ്‌ട്രേലിയയും ഇന്ത്യയും ഇംഗ്ലണ്ടുമാണ് സെമി ഫൈനല്‍ ഉറപ്പിച്ച ആദ്യ മൂന്നു ടീമുകള്‍. നാലാം സ്ഥാനം ഏറെക്കുറെ ന്യൂസിലന്‍ഡും ഉറപ്പിച്ചു കണക്കിലെങ്കിലും സെമിയിലെത്താന്‍ സാധ്യതയുള്ള മറ്റൊരു ടീം പാകിസ്താനാണ്.

ये भी पà¥�ें- പാകിസ്താന്റെ സെമി സാധ്യത അഥവാ നടക്കാത്ത സ്വപ്നം

ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സെമി സാധ്യതകളെക്കുറിച്ച് വ്യക്തമായി പ്രവചിച്ച ഒരാളുണ്ട്. മറ്റാരുമല്ല നമ്മുടെ സ്വന്തം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മെയ് മാസത്തില്‍ നല്‍കിയ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സച്ചിന്‍ ലോകകപ്പിലെ സെമി ലൈനപ്പ് പ്രവചിച്ചത്. ആസ്‌ട്രേലിയ, ഇംഗ്ലണ്ട് ഇന്ത്യ എന്നിവര്‍ സെമിയിലെത്തും നാലാം ടീമായി ന്യൂസിലന്റോ പാകിസ്താനോ ആയിരിക്കും എന്നായിരുന്നു സച്ചിന്റെ പ്രവചനം.

സച്ചിന്റെ മെയ് മാസത്തിലെ പ്രവചനം ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ തന്നെയാണ് ട്വീറ്റു ചെയ്തത്.

Sachin knew! https://es.pn/2Yv2HwH | #CWC19

Posted by ESPNcricinfo on Wednesday, July 3, 2019

ഒമ്പതുകളികളില്‍ നിന്നും 11 പോയിന്റോടെ ന്യൂസിലന്റാണ് നിലവില്‍ നാലാം സ്ഥാനത്തുള്ളത്. കിവീസിനെ മറികടന്ന് നാലാമതെത്തണമെങ്കില്‍ പാകിസ്ഥാന് സാധാരണ ജയമൊന്നും പോര. റണ്‍റേറ്റില്‍ ന്യൂസിലന്റ് (+0.175) പാകിസ്താനേക്കാള്‍(0.792) ഏറെ മുന്നിലാണെന്നതാണ് പ്രധാന പ്രശ്‌നം.

ആദ്യം ബാറ്റുചെയ്ത് 350റണ്‍ നേടുകയും 311 റണ്‍സിന്റെ ജയം നേടുകയും ചെയ്യുകയോ 400 റണ്‍നേടി 316റണ്‍സിന്റെ ജയം നേടുകയോ ചെയ്താല്‍ മാത്രമാണ് പാകിസ്താന് റണ്‍ നിരക്കില്‍ ന്യൂസിലന്റിനെ മറികടക്കാനാവുക. ഇനി ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ മത്സരം തുടങ്ങുന്നതോടെ അവസാനിക്കുകയും ചെയ്യും.

TAGS :

Next Story