Quantcast

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; മഗ്രാത്തിന്റെ റെക്കോഡിനൊപ്പം സ്റ്റാര്‍ക്ക്

സെമിയില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തന്നെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റെക്കോര്‍ഡ് സ്റ്റാര്‍ക്ക് സ്വന്തം പേരിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

MediaOne Logo

Web Desk

  • Published:

    7 July 2019 2:04 PM GMT

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; മഗ്രാത്തിന്റെ റെക്കോഡിനൊപ്പം സ്റ്റാര്‍ക്ക്
X

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡിനൊപ്പമെത്തി മിച്ചല്‍ സ്റ്റാര്‍ക്ക്. ഗ്ലെന്‍ മഗ്രാത്ത് 2007ല്‍ നേടിയ 26 വിക്കറ്റ് എന്ന നേട്ടത്തിനൊപ്പമാണ് സ്റ്റാര്‍ക്ക് എത്തിയത്. ഇനി സെമിയും ജയിച്ചാല്‍ ഫൈനലും ബാക്കിയുള്ളതിനാല്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ് മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ക്ക്.

മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മഗ്രാത്തും

എതിരാളികളെ എറിഞ്ഞ് വീഴ്ത്തി മുന്നേറുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.. ഓസീസ് കുതിപ്പില്‍ വാര്‍ണര്‍ക്കും ഫിഞ്ചിനുമൊപ്പം നിര്‍ണായക സാന്നിധ്യം. 9 മത്സരങ്ങള്‍, 26 വിക്കറ്റ്. ശരാശരി 16.61. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് 24 വിക്കറ്റായിരുന്നു സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. ഡുമിനിയെ സ്‌റ്റോയിനിസിന്റെ കൈകളിലെത്തിച്ച് നേട്ടം 25 ആക്കി. പ്രിട്ടോറിയസിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത സ്റ്റാര്‍ക്ക് മഗ്രാത്തിനൊപ്പമെത്തി. ഇന്ത്യക്കെതിരെ മാത്രമാണ് സ്റ്റാര്‍ക്കിന് തിളങ്ങാനാകാതെ പോയത്. വിന്‍ഡീസിനെതിരെയും ന്യൂസിലന്റിനെതിരെയും അഞ്ച് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നാല് വിക്കറ്റ് നേട്ടം.

സെമിയില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തന്നെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റെക്കോര്‍ഡ് സ്റ്റാര്‍ക്ക് സ്വന്തം പേരിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story