Quantcast

പ്രത്യക്ഷത്തില്‍ മൂന്നാമന്‍, പരോക്ഷത്തില്‍ ഓപ്പണര്‍; ന്യൂസിലാന്‍റിന്‍റെ സ്വന്തം വില്യംസണ്‍

പ്രത്യക്ഷത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന വില്യംസണ്‍ ഈ ലോകകപ്പില്‍ ഒരു ഓപ്പണറിന്‍റെ ജോലി കൂടിയാണ് ടീമിനായി ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    9 July 2019 11:03 AM GMT

പ്രത്യക്ഷത്തില്‍ മൂന്നാമന്‍, പരോക്ഷത്തില്‍ ഓപ്പണര്‍; ന്യൂസിലാന്‍റിന്‍റെ സ്വന്തം വില്യംസണ്‍
X

ന്യൂസിലാന്‍റ് മുന്‍നിരയുടെ നട്ടെല്ലാണ് നായകന്‍ കെയിന്‍ വില്യംസണ്‍. ന്യൂസിലാന്‍റിന് വേണ്ടി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും വില്യംസനാണ്. പ്രത്യക്ഷത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന വില്യംസണ്‍ ഈ ലോകകപ്പില്‍ ഒരു ഓപ്പണറിന്‍റെ ജോലി കൂടിയാണ് ടീമിനായി ചെയ്യുന്നത്. കാരണം, ന്യൂസിലാന്‍റ് ഓപ്പണര്‍മാരുടെ സ്ഥിരതയില്ലായ്മയാണ്. ലോകകപ്പില്‍ ന്യൂസിലാന്‍റ് കളിച്ച എല്ലാ മത്സരങ്ങളിലും ആദ്യ 20 ഓവറിനുള്ളില്‍ ക്രീസിലെത്തേണ്ടി വന്നിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് ന്യൂസിലാന്‍റ് ഓപ്പണര്‍മാര്‍ ഏറ്റവും കൂടുതല്‍ നേരം പിടിച്ചു നിന്നത്. 16.1 ഓവര്‍. ബംഗ്ലാദേശിനെതിരെ 5.1 ഓവര്‍ ആവുമ്പോഴേക്കും വില്യംസണിന് ക്രീസിലെത്തേണ്ടി വന്നു. അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇന്‍റീസിനെതിരെയും ആദ്യ പന്തിന് ശേഷം തന്നെ വില്യംസണ്‍ ക്രീസിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരെ 2.1 ഓവറിലും പാകിസ്താനെതിരെ 1.1 ഓവറിലും കീവി ഓപ്പണിങ്ങ് കൂട്ടുകെട്ട് തകര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിലെ അഞ്ച് പന്തുകള്‍ മാത്രം ബൌള്‍ ചെയ്ത അവസ്ഥയിലാണ് വില്യംസണ്‍ ക്രീസിലെത്തിയത്. ആസ്ട്രേലിയക്കെതിരെ 9.1 ഓവറുകള്‍ വില്യംസണ് കാത്തിരിക്കേണ്ടി വന്നു. സെമി ഫൈനലില്‍ ഇന്ന് ഇന്ത്യക്കെതിരെ 3.3 ഓവര്‍ മാത്രം പന്തെറിഞ്ഞ ശേഷമാണ് വില്യംസണ്‍ ക്രീസിലെത്തുന്നത്.

TAGS :

Next Story