Quantcast

ധോണി രാജ്യം മാറുമോ? അപ്പോ നോക്കാം, വില്യംസന്റെ രസികന്‍ മറുപടി  

നിങ്ങളായിരുന്നു ഇന്ത്യന്‍ നായകനെങ്കില്‍ ധോണിയെ ടീമിലെടുക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തീര്‍ച്ചയായും ടീമിലെടുക്കുമായിരുന്നു വില്യംസന്റെ മറുപടി.

MediaOne Logo

Web Desk

  • Published:

    11 July 2019 7:55 AM GMT

ധോണി രാജ്യം മാറുമോ? അപ്പോ നോക്കാം, വില്യംസന്റെ രസികന്‍ മറുപടി  
X

കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണി. ഈ ലോകകപ്പോടെ ധോണി അന്താരാഷ്ട്ര കളി മതിയാക്കുമെന്നും പറയപ്പെടുന്നു. ഇന്നലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണോടും ധോണിയെ ബന്ധപ്പെടുത്തി രസകരമായൊരു ചോദ്യം വന്നു.

നിങ്ങളായിരുന്നു ഇന്ത്യന്‍ നായകനെങ്കില്‍ ധോണിയെ ടീമിലെടുക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തീര്‍ച്ചയായും ടീമിലെടുക്കുമെന്നായിരുന്നു വില്യംസന്റെ മറുപടി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും വില്യംസണ്‍ പറഞ്ഞു.

ടൂര്‍ണമെന്‍റിലുടനീളം അദ്ദേഹത്തിന്‍റെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു, കഴിഞ്ഞ മത്സരത്തില്‍ ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ ഞങ്ങള്‍ സെലക്ഷനെ കുറിച്ച് ആലോചിക്കാം എന്ന വില്യംസന്‍റെ മറുപടി ചിരി പടര്‍ത്തുകയും ചെയ്തു.

ये भी पà¥�ें- കോഹ്‌ലി പറഞ്ഞ ആ 45 മിനുറ്റില്‍ ടീം ഇന്ത്യക്ക് എന്താണ് സംഭവിച്ചത്? 

TAGS :

Next Story