Quantcast

ഐ.സി.സിയുടെ ലോകകപ്പ് ടീമില്‍ രണ്ട് ഇന്ത്യക്കാര്‍

ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ട കെയിൻ വില്യംസനാണ് 12 അംഗ ടീമിന്റെ ക്യാപ്റ്റൻ.

MediaOne Logo

Web Desk

  • Published:

    15 July 2019 2:55 PM GMT

ഐ.സി.സിയുടെ ലോകകപ്പ് ടീമില്‍ രണ്ട് ഇന്ത്യക്കാര്‍
X

ലോകകപ്പ് 2019 ടീം പ്രഖ്യാപിച്ച് ഐ.സി.സി. ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ട കെയിൻ വില്യംസനാണ് 12 അംഗ ടീമിന്റെ ക്യാപ്റ്റൻ. ടീമിൽ ലോകജേതാക്കളായ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളും ഫെെനലിസ്റ്റുകളായ മൂന്ന് ന്യൂസിലാന്റ് താരങ്ങളുമുണ്ട്. ടീമിൽ രണ്ട് ഇന്ത്യൻ കളിക്കാരും സ്ഥാനം പിടിച്ചു.

ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത്ത് ശർമയും ജസ്പ്രീത് ബൂംറയുമാണ് ലോക ടീമിൽ സ്ഥാനം പിടിച്ച ഇന്ത്യൻ താരങ്ങൾ. രണ്ട് ആസ്ത്രേലിയൻ താരങ്ങളും ഒരു ബംഗ്ലാദേശ് താരവും ടീമിൽ ഇടം പിടിച്ചു.

ടീം: രോഹിത്ത് ശർമ‌ (ഇന്ത്യ), ജെയ്സൻ റോയ് (ഇംഗ്ലണ്ട്), കെയിൻ വില്യംസ് (ന്യൂസിലാന്റ്), ശാകിബ് അൽ ഹസൻ (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരി (ആസ്ത്രേലിയ), മിച്ചൽ സ്റ്റാർക്ക് (ആസ്ത്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ലോക് ഫെർഗൂസൻ (ന്യൂസിലാന്റ്), ജസ്പ്രീത് ബൂംറ (ഇന്ത്യ), ട്രെന്റ് ബോൾട് (ന്യൂസിലാന്റ്).

പരമ്പരയിൽ 9 മത്സരങ്ങളിൽ നിന്നും 648 റൺസെടുത്ത് ഇന്ത്യയുടെ രോഹിത്ത് ശർമയാണ് റൺവേട്ടയിൽ മുന്നിൽ. ‍ആസ്ത്രേലിയയുടെ ഡേവിഡ് വാർണറേക്കാൾ ഒരു റൺസിനാണ് രോഹിത്ത് മുന്നിലെത്തിയത്. 10 മത്സരങ്ങളിൽ നിന്നാണ് വാർണർ 647 റൺസ് നേടിയത്. 8 മത്സരങ്ങളിൽ നിന്നും 606 റൺസെടുത്ത ശാകിബ് അൽ ഹസനാണ് മൂന്നാമത്. 166 റൺസെടുത്ത വാർണറാണ് ടോപ് സ്കോറർ.

പത്ത് മത്സരങ്ങളിൽ നിന്നും 27 വിക്കറ്റ് എടുത്ത് ആസ്ത്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് തന്നെയാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. 9 കളികളിൽ നിന്നും 21 വിക്കറ്റ് എടുത്ത ന്യൂസിലാന്റിന്റെ ഫെർഗൂസൻ രണ്ടാമതും, 11 മത്സരങ്ങളിൽ നിന്നും 20 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചർ മൂന്നാമതുമാണ്. 9 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റ് എടുത്ത ജസ്പ്രീത് ബൂംറ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

TAGS :

Next Story