ക്രിക്കറ്റിനോട് വിട പറയാന്‍ മലിംഗ

വേറിട്ട ബൌളിങ് ശെെലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു മലിംഗ

MediaOne Logo

Web Desk

  • Updated:

    2019-07-23 07:16:32.0

Published:

23 July 2019 7:16 AM GMT

ക്രിക്കറ്റിനോട് വിട പറയാന്‍ മലിംഗ
X

ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗ കളി മതിയാക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ അറിയിച്ചു. പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മലിംഗ കളിക്കുക. ഈ മാസം 26, 28, 31 തീയതികളിലായാണ് മത്സരങ്ങള്‍.

വേറിട്ട ബൌളിങ് ശെെലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൌളര്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ 219 ഇന്നിങ്സുകളില്‍ നിന്നായി 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ശ്രീലങ്കക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഈ വലംകയ്യന്‍ ബൌളര്‍.

മുത്തയ്യ മുരളീധരനും ചാമിന്ദ വാസും മാത്രമായിരുന്നു മലിംഗക്ക് മുന്നിലുള്ള വിക്കറ്റ് വേട്ടക്കാര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ലങ്കന്‍ താരം കൂടിയാണ് മലിംഗ. നേരത്തെ, 2011ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു താരം.

TAGS :

Next Story