Quantcast

ഗ്ലോബല്‍ ടി20യിലും ഗെയിലിന്റെ ഗംഭീര വെടിക്കെട്ട് 

54 പന്തില്‍ 122 റണ്‍സ് നേടിയ ഗെയിലിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ ഗെയിലിന്റെ ടീമായ വാങ്കവര്‍ നൈറ്റ്‌സ് ടി20യില്‍ രണ്ടാമത്തെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

MediaOne Logo

Web Desk

  • Published:

    30 July 2019 6:32 AM GMT

ഗ്ലോബല്‍ ടി20യിലും ഗെയിലിന്റെ ഗംഭീര വെടിക്കെട്ട് 
X

സീനിയര്‍ താരങ്ങളുടെ ടി20 വേദിയായ ഗ്ലോബല്‍ ടി20യില്‍ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനം. 54 പന്തില്‍ 122 റണ്‍സ് നേടിയ ഗെയിലിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ ഗെയിലിന്റെ ടീമായ വാങ്കവര്‍ നൈറ്റ്‌സ് ടി20യില്‍ രണ്ടാമത്തെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് വാങ്കവര്‍ നേടിയത്.

12 സിക്‌സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഗെയിലാട്ടം. ഗ്ലോബല്‍ ടി20യില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ്. കാനഡ പ്രീമിയര്‍ ലീഗിലെ ഉയര്‍ന്ന ടി20 ടോട്ടലാണിത്. ഗെയിലിനെ കൂടാതെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ടോബിയാസ് വൈസെ 19 പന്തില്‍ 51 റണ്‍സ് നേടി. 4.3 ഓവറില്‍ 63 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്.

TAGS :

Next Story