Quantcast

കശ്മീര്‍ വിഭജനത്തില്‍ ഗംഭീര്‍-അഫ്രീദി പോര്

കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്.

MediaOne Logo

Web Desk

  • Published:

    6 Aug 2019 1:09 PM GMT

കശ്മീര്‍ വിഭജനത്തില്‍ ഗംഭീര്‍-അഫ്രീദി പോര്
X

മുൻ ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയുടെയും
ഗൗതം ഗംഭീറിന്റെയും ശത്രുത പ്രസിദ്ധമാണ്. പലവട്ടം ഇരുവരും ഫീൽഡിൽ കൊമ്പകോർത്തത് ചരിത്രം. ഏറ്റവുമൊടുവിലായി കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേൽ വാക്പോര് നടത്തിയിരിക്കുകയാണ് ഇരുവരും.

കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവരുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്. എല്ലാവർക്കുമുള്ളത് പോലെ അവകാശങ്ങൾ കശമീരികൾക്കുമുണ്ട്. ഈയൊരു അവസരത്തിൽ ഉറക്കം നടിക്കാനാണങ്കിൽ എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതെന്നും അഫ്രീദി ചോദിച്ചു. നേരത്തെ അറിയിച്ചത് പോലെ ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥ വഹിക്കണമെന്നും താരം പറഞ്ഞു.

ഇതിന് പ്രതികരണവുമായാണ് ബി.ജെ.പി എം.പി കൂടിയായ ഗംഭീർ‌ എത്തിയത്. പതിവ് പോലെ അഫ്രീദി എത്തയിരിക്കുകയാണെന്ന് ഗംഭീർ പരിഹസിച്ചു. പ്രകോപനമില്ലാതെ ആക്രമണം, മാനവികതക്ക് നേരെയുള്ള അതിക്രമം എല്ലാം കശ്മീരിലുണ്ട്, ഇത് ചർച്ചയാക്കിയ അഫ്രീദി പ്രശംസയർഹിക്കുന്നു. എന്നാൽ ഇവയെല്ലാമുള്ളത് പാക് അധീന കശ്മീരിലാണെന്നും, വെെകാതെ തങ്ങളത് പരിഹരിക്കുന്നതായിരിക്കുമെന്നും ഗംഭീർ പരിഹസിച്ചു.

ये भी पà¥�ें- ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ആം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധത്തിനിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു.

TAGS :

Next Story