Quantcast

‘’ഞാനിപ്പോ വിരമിക്കുന്നില്ല’’ - ക്രിസ് ഗെയ്‍ല്‍

ഇന്നലെ 301 ാം ഏകദിനം കളിച്ച ഗെയ്‍ല്‍, 41 പന്തില്‍ 72 റണ്‍സാണ് അടിച്ചുകൂട്ടിയത്. 

MediaOne Logo

Web Desk 1

  • Published:

    15 Aug 2019 7:32 AM GMT

‘’ഞാനിപ്പോ വിരമിക്കുന്നില്ല’’ - ക്രിസ് ഗെയ്‍ല്‍
X

വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‍ല്‍. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയോടെ വിരമിക്കുകയാണെന്ന വാര്‍ത്തകളുടെ ‘മുനയൊടി’ച്ചാണ് ക്രിസ് ഗെയ്‍ലിന്റെ പ്രതികരണം. ''ഞാനൊരു വിരമിക്കലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഞാനിപ്പോഴും വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമാണ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അങ്ങനെ തന്നെയായിരിക്കും.'' - ഗെയ്‍ല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്നലെ 301 ാം ഏകദിനം കളിച്ച ഗെയ്‍ല്‍, 41 പന്തില്‍ 72 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഏകദിനം കളിക്കുന്നുവെന്ന സൂചന നല്‍കി 301 ാം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് ഗെയ്‍ല്‍ ഇന്നലെ കളത്തിലിറങ്ങിയത്. കൊഹ്‍ലിക്ക് പിടികൊടുത്ത് ഗെയ്‍ല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ യാത്രയയപ്പും നല്‍കിയിരുന്നു. ബാറ്റുയര്‍ത്തി ആരാധകരോട് യാത്ര പറഞ്ഞാണ് ഗെയ്‍ല്‍ മടങ്ങിയത്. എന്നാല്‍ കളിക്ക് ശേഷം ഗെയ്‍ലിന്റെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ഗെയ്‍ലിന്റെ വെടിക്കെട്ടിലൂടെ ഭേദപ്പെട്ട സ്കോര്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയെങ്കിലും കൊഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ കളി സ്വന്തമാക്കുകയായിരുന്നു.

TAGS :

Next Story