Quantcast

എന്താണ് ശാസ്ത്രിക്ക് അനുകൂലമായത്, കപില്‍ ദേവിന്റെയും ‘ടീമിന്റെയും’ മറുപടി ഇങ്ങനെ.... 

രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും.

MediaOne Logo

Web Desk 7

  • Published:

    16 Aug 2019 3:07 PM GMT

എന്താണ് ശാസ്ത്രിക്ക് അനുകൂലമായത്, കപില്‍ ദേവിന്റെയും ‘ടീമിന്റെയും’ മറുപടി ഇങ്ങനെ.... 
X

വിന്‍ഡീസ് പര്യടനത്തിന് മുമ്പുള്ള വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയോട് അടുത്ത ഇന്ത്യന്‍ പരിശീലകനാരാവണമെന്ന ചോദ്യത്തിന് പറഞ്ഞ മറുപടി, ശാസ്ത്രി വരുന്നതാണ് നല്ലതെന്നായിരുന്നു. ഇന്ത്യന്‍ പരിശീലകനാകാന്‍ വേണ്ടി അപേക്ഷ ക്ഷണിച്ച സമയം കൂടിയായിരുന്നു അത്. കോഹ്‌ലിയുടെ ഈ മറുപടിയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്, ശാസ്ത്രി തന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരും എന്ന്. ഭംഗിവാക്കെന്നോണം കോഹ്‌ലി ഇക്കാര്യം കൂടി പറഞ്ഞിരുന്നു, തന്റെ അഭിപ്രായമല്ല അന്തിമമെന്നും.

പക്ഷേ കോഹ്‌ലിയെ പിണക്കി മറ്റൊരാളെ തല്‍സ്ഥാനത്ത് അവരോധിക്കാന്‍ കപില്‍ദേവ് അദ്ധ്യക്ഷനായ ബി.സി.സി.ഐയുടെ ഉപദേശക സമതിക്ക് ധൈര്യവുമില്ല. അല്ലെങ്കിലും മികച്ച രീതിയില്‍ പരിശീലിപ്പിച്ചിരുന്ന കുംബ്ലയെ ‘പുകച്ച് ചാടിച്ച’ കോഹ്‌ലി ടീം ഇന്ത്യയിലെ അവസാന വാക്ക് തന്നെയാണ്. എന്നാല്‍ എന്തെല്ലാം ഘടകങ്ങളാണ് ശാസ്ത്രിയെ ഒരിക്കല്‍ കൂടി തെരഞ്ഞെടുത്തതിന് പിന്നിലെന്ന ചോദ്യത്തിന് ഉപദേശക സമിതി പറഞ്ഞ മറുപടി ഇങ്ങനെയാണ്,

നിലവിലെ പരിശീലകന് ടീമിനെയും അതിലെ പ്രശ്‌നങ്ങളെയും നന്നായി അറിയാം, അത് മാനേജ് ചെയ്യുന്നതില്‍ വിദഗ്ധനുമാണ്, ഇങ്ങനെയുള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതു തന്നെയാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സമിതി അംഗം അന്‍ഷുമാന്‍ ഗെയിക്‌വാദിന്റെ മറുപടി. മികച്ച രീതിയില്‍ മുന്നേറിയിട്ടും ലോകകപ്പ് നേടുന്നതില്‍ പരാജയപ്പെട്ടൊരാളെ വീണ്ടും നിലനിര്‍ത്തണമോ എന്ന ചോദ്യത്തിന് കപില്‍ ദേവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ഒരു ടൂര്‍ണമെന്റില്‍ വിജയിക്കാത്തതിന് എതെങ്കിലും മാനേജരെ മാറ്റണോ? മാത്രമല്ല അപേക്ഷകരുടെ അവതരണമാണ്(പേപ്പര്‍ പ്രസന്റേഷന്‍) ഞങ്ങള്‍ നോക്കിയതെന്നുമായിരുന്നു കപില്‍ദേവിന്റെ മറുപടി.

രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും. ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായിരുന്ന ടോം മൂഡി എന്നിവരെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്.

TAGS :

Next Story