Quantcast

‘ഇതാ ഇന്ത്യയില്‍ നിന്നുള്ള എന്റെ സഹോദരങ്ങള്‍’

MediaOne Logo

Web Desk 9

  • Published:

    18 Aug 2019 11:33 AM GMT

‘ഇതാ ഇന്ത്യയില്‍ നിന്നുള്ള എന്റെ സഹോദരങ്ങള്‍’
X

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിറങ്ങും മുമ്പ്, തന്റെ ഇന്ത്യൻ സുഹൃത്തുക്കളുടെ കൂടെയുള്ള ഫോട്ടോ ഷെയർ ചെയ്ത് ബ്രാവോ. ഇരു ടീമുകളിലെയും താരങ്ങൾക്കായി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ ഒരുക്കിയ സൽക്കാരത്തിനിടെയാണ് ബ്രാവോ ഇന്ത്യൻ താരങ്ങൾക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എല്ലാവർക്കും ഒത്തുകൂടാൻ അവസരമൊരുക്കിയ ലാറക്ക് നന്ദി അറിയിച്ച ബ്രാവോ, സഹതാരങ്ങളുടെയും ഇന്ത്യയിൽ നിന്നുള്ള സഹോദരങ്ങളുടെയും കൂടെ സമയം ചെലവിടാൻ സാധിക്കുന്നത് ആവേശകരമായ കാര്യമാണെന്നും കുറിച്ചു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ടി20യും വെസ്റ്റ് ഇൻഡീസ് അടിയറവ് വെച്ചിരുന്നു. രണ്ട് പരമ്പരയിലും ബ്രാവോ ഭാഗമായിരുന്നില്ല. വ്യാഴാഴ്ച്ചയാണ് ഇന്ത്യ - വിൻഡീസ് മത്സരം ആരംഭിക്കുന്നത്.

TAGS :

Next Story