Quantcast

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇ മെയില്‍ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

സന്ദേശം ലഭിച്ചയുടന്‍ തന്നെ ബി.സി.സി.ഐ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ബി.സി.സി.ഐ അധികൃതര്‍ ബന്ധപ്പെട്ടു. 

MediaOne Logo

Web Desk 1

  • Published:

    19 Aug 2019 7:17 AM GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇ മെയില്‍ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പി.സി.ബി) ഇ മെയില്‍ ഭീഷണി സന്ദേശം. ആഗസ്റ്റ് 16 ന് വെള്ളിയാഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് അജ്ഞാതമായ ഇ മെയില്‍ സന്ദേശം ലഭിച്ചത്. തീവ്രവാദ സംഘടനകളുടെ പേരോ മറ്റു സൂചനകളോ നല്‍കാതെയാണ് സന്ദേശം അയച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഇ മെയില്‍ ഭീഷണി ലഭിച്ചയുടന്‍ തന്നെ സന്ദേശം പി.സി.ബി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്(ഐ.സി.സി) കൈമാറി. ഭീഷണി സന്ദേശത്തിന്റെ കോപ്പി ബി.സി.സി.ഐക്കും ലഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സന്ദേശം ലഭിച്ചയുടന്‍ തന്നെ ബി.സി.സി.ഐ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. തുടര്‍ന്ന് ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ബി.സി.സി.ഐ അധികൃതര്‍ ബന്ധപ്പെട്ടു. നിലവില്‍ ടെസ്റ്റ് മത്സരം കളിക്കാനായി ഇന്ത്യന്‍ താരങ്ങള്‍ തങ്ങിയിരിക്കുന്നത് ആന്റിഗ്വയിലാണ്. തുടര്‍ന്ന് മഹാരാഷ്ട്ര ഡി.ജി.പി സുബോധ് ജെയ്‌സ്‌വാള്‍ ഇന്ത്യന്‍ ടീമിന് അധിക സുരക്ഷ ഏര്‍പ്പാടാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ദേശം വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് ടീമിന് അധിക സുരക്ഷ നല്‍കുന്നതെന്ന് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്റി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു വരികയാണെന്നും ടീം അംഗങ്ങള്‍ കൊല്ലപ്പെടും എന്നുമായിരുന്നു ഇ മെയില്‍ ഭീഷണി സന്ദേശം. ഇതേസമയം, ഇക്കാര്യത്തില്‍ ഐ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story