Quantcast

വാര്‍ണറുടെ ഈ ക്യാച്ചിനെ എങ്ങനെ വിശേഷിപ്പിക്കണം? 

ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് വാര്‍ണറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത്

MediaOne Logo

Web Desk 7

  • Published:

    25 Aug 2019 2:10 PM GMT

വാര്‍ണറുടെ ഈ ക്യാച്ചിനെ എങ്ങനെ വിശേഷിപ്പിക്കണം? 
X

ആഷസ് ടെസ്റ്റില്‍ ശ്രദ്ധേയമായി ആസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുടെ ക്യാച്ച്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് വാര്‍ണറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത്. നഥാന്‍ ലയോണിനായിരുന്നു വിക്കറ്റ്. ലയോണിന്റെ പന്തിനെ ക്രീസില്‍ നിന്ന് കയറി അടിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളി. ബാറ്റിലും പാഡിലും തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ മുകളിലൂടെ പോയെങ്കിലും സ്ലിപ്പില്‍ നിന്ന് വാര്‍ണര്‍ പറന്ന് പിടിക്കുകയായിരുന്നു. ആസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായൊരു വിക്കറ്റായിരുന്നു അത്. 77 റണ്‍സാണ് റൂട്ട് നേടിയത്. മത്സരം പുരോഗമിക്കുകയാണ്.

TAGS :

Next Story