Quantcast

മിസ്ബാഹുൽ ഹഖ് പാകിസ്താൻ കോച്ചും ചീഫ് സെലക്ടറും; വഖാർ ബൗളിങ് കോച്ച് 

മിസ്ബയുടെ അഭ്യർത്ഥന പ്രകാരം മുൻ കോച്ച് വഖാർ യൂനുസിനെ ബൗളിങ് കോച്ചായും നിയമിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    4 Sep 2019 7:30 AM GMT

മിസ്ബാഹുൽ ഹഖ് പാകിസ്താൻ കോച്ചും ചീഫ് സെലക്ടറും; വഖാർ ബൗളിങ് കോച്ച് 
X

ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ടീം കോച്ചും ചീഫ് സെലക്ടറുമായി മുൻ ക്യാപ്ടൻ മിസ്ബാഹുൽ ഹഖിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് കരാർ. മിസ്ബയുടെ അഭ്യർത്ഥന പ്രകാരം മുൻ കോച്ച് വഖാർ യൂനുസിനെ ബൗളിങ് കോച്ചായും നിയമിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു.

2016 മുതൽ പരിശീലക സ്ഥാനത്തുള്ള മിക്കി ആർതറുടെ കരാർ നീട്ടിനൽകാൻ പി.സി.ബി തയ്യാറാകാത്തതിനെ തുടർന്നാണ് പാക് ടീമിന് പുതിയ കോച്ച് ആവശ്യമായി വന്നത്. നിരവധി അപേക്ഷകരിൽ നിന്നാണ് അഞ്ചംഗം സെലക്ഷൻ കമ്മിറ്റി ഐകകണ്‌ഠ്യേന മിസ്ബയെ തെരഞ്ഞെടുത്തത്. ഇതാദ്യമായി പാക് ടീമിന്റെ പരിശീലക സ്ഥാനത്തിനൊപ്പം ചീഫ് സെലക്ടർ പദവിയും മിസ്ബക്ക് ലഭിച്ചു.

2017 മെയ് മാസത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു പടിയിറങ്ങിയ മിസ്ബാഹുൽ ഹഖ് പിന്നീട് സെലക്ഷൻ കമ്മിറ്റി അംഗമായും ടീമിന്റെ ക്യാമ്പ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. പുതിയ കോച്ചിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന ദിനത്തിലാണ് അദ്ദേഹം രേഖകൾ സമർപ്പിച്ചത്.

രണ്ടു തവണ പാകിസ്താന്റെ കോച്ചായിട്ടുള്ള വഖാർ യൂനുസ് മിസ്ബയുടെ കീഴിൽ ബൗളിങ് കോച്ചാവാൻ സമ്മതിച്ചത് അമ്പരപ്പിക്കുന്ന നീക്കമായി. മിസ്ബ കോച്ചായിരുന്നപ്പോൾ പാക് ടീമിനെ പരിശീലിപ്പിച്ചിരുന്നത് വഖാറായിരുന്നു. ഇവരുടെ കീഴിൽ പാക് ടീം ആദ്യമായി കളിക്കുക ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളാണ്.

TAGS :

Next Story