Quantcast

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരം കൊല്‍ക്കത്തയില്‍ 

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനാണ് കൊല്‍ക്കത്ത വേദിയാകുന്നത്.

MediaOne Logo

Web Desk 7

  • Published:

    30 Oct 2019 4:41 AM GMT

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരം കൊല്‍ക്കത്തയില്‍ 
X

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരു ചരിത്ര മുഹൂര്‍ത്തതിന് കൂടി വേദിയാകുന്നു. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനാണ് കൊല്‍ക്കത്ത വേദിയാകുന്നത്. ബംഗ്ലാദേശാണ് എതിരാളി. അടുത്ത മാസം 22ന് നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക.

ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊല്‍ക്കത്തക്ക് അവസരം ലഭിച്ചത്. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമായി ഗാംഗുലി ചര്‍ച്ച നടത്തുകയും അദ്ദേഹം അതിന് താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ബി.സി.സി.ഐ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത്. അവരും സമ്മതം മൂളുകയായിരുന്നു.

നേരത്തെ ആസ്‌ട്രേലിയന്‍ പരമ്പരക്കിടെ ഇന്ത്യയെ ഡേ നൈറ്റ് മത്സരം കളിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നിരസിക്കുകയായിരുന്നു.

TAGS :

Next Story