Quantcast

‘മണം കൊള്ളാം!’ സ്ലെഡ്ജിംങ് കോമഡിയില്‍ ആശാന്‍ താന്‍ തന്നെയെന്ന് തെളിയിച്ച് ടിം പെയ്ന്‍

എന്തും പറഞ്ഞ് എതിരാളികളുടെ കളിയിലെ ശ്രദ്ധ തിരിക്കുന്ന സ്ലഡ്ജിംങിനെ ഒരു മത്സര തന്ത്രമായി തന്നെ കരുതുന്നവരാണ് ആസ്‌ട്രേലിയക്കാര്‍...

MediaOne Logo

Web Desk

  • Published:

    21 Nov 2019 12:37 PM GMT

‘മണം കൊള്ളാം!’ സ്ലെഡ്ജിംങ് കോമഡിയില്‍ ആശാന്‍ താന്‍ തന്നെയെന്ന് തെളിയിച്ച് ടിം പെയ്ന്‍
X

എതിരാളികളെ അധിക്ഷേപിച്ച് മേല്‍കൈ നേടാന്‍ ശ്രമിക്കുന്ന സ്ലഡ്ജിംങില്‍ എക്കാലത്തും ഒന്നാം നമ്പര്‍ താരങ്ങള്‍ ആസ്‌ട്രേലിയക്കാരാണ്. ഇപ്പോഴത്തെ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌നും വ്യത്യസ്ഥനല്ല. നേരത്തെ ഇന്ത്യയുടെ ഋഷഭ് പന്തിനെതിരെ പെയ്‌നിന്റെ 'ബേബി സിറ്റിംങ്' സ്ലഡ്ജിംങ് ഏറെ കുപ്രസിദ്ധമായിരുന്നു. പാക് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാനെതിരെയായിരുന്നു ഇത്തവണ പെയ്‌നിന്റെ സ്ലഡ്ജിംങ്.

ये भी पà¥�ें- ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

എന്തും പറഞ്ഞ് എതിരാളികളുടെ കളിയിലെ ശ്രദ്ധ തിരിക്കുന്ന സ്ലഡ്ജിംങിനെ ഒരു മത്സര തന്ത്രമായി തന്നെ കരുതുന്നവരാണ് ആസ്‌ട്രേലിയക്കാര്‍. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് എതിര്‍ടീം താരങ്ങളെ അധിക്ഷേപിക്കുന്നത് കുറഞ്ഞെങ്കിലും തമാശപറഞ്ഞ് ശ്രദ്ധ തിരിക്കുന്നത് ഇപ്പോഴും സജീവം. ടെസ്റ്റ് പോലെ ദീര്‍ഘ നേരമുള്ള കളിയിലാണ് ഇത് അവര്‍ ഫലപ്രദമായി ഉപയോഗിക്കാറ്. ബാറ്റ്‌സ്മാനുമായി ഏറ്റവും അടുത്തുള്ള ബൗളറും വിക്കറ്റ് കീപ്പറുമൊക്കെയാണ് പലപ്പോഴും സ്ലഡ്ജിംങിന് നേതൃത്വം നല്‍കുക.

മികച്ച തുടക്കം ലഭിച്ച ശേഷം വെറും 19 റണ്‍സിന് അഞ്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് 5ന് 94 എന്ന നിലയില്‍ പാകിസ്താന്‍ നില്‍ക്കുമ്പോഴായിരുന്നു പെയ്‌നിന്റെ സ്ലഡ്ജിംങ് കോമഡി. നഥാന്‍ ലിയോണിനെ എങ്ങനെയെങ്കിലും പ്രതിരോധിക്കാനായിരുന്നു മുഹമ്മദ് റിസ്‌വാന്റെ ശ്രമം. അടുത്ത പന്ത് സ്വീപ്പ് ചെയ്യണം, ഫോറ് കിട്ടും... എന്നിങ്ങനെ പെയ്ന്‍ പ്രോത്സാഹിപ്പിച്ചു. പിന്നാലെയാണ് റിസ്‌വാന്റെ 'മണം കൊള്ളാമെന്ന്' പെയ്ന്‍ പറഞ്ഞത്.

പിന്നീട്, 34 പന്തില്‍ 37 റണ്‍സെടുത്ത റിസ്‌വാനെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന്‍ തന്നെയാണ് പിടിച്ച് പുറത്താക്കിയതും. കമ്മിന്‍സിന്റെ ഈ പന്ത് നോബോളാണെന്ന വാദം ഉയര്‍ന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം ബൗളര്‍ക്ക് നല്‍കി അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഈ തീരുമാനവും വിവാദമായിട്ടുണ്ട്.

ആദ്യദിനം അവസാനിക്കുമ്പോള്‍ പാകിസ്താന്‍ 240ന് ഓള്‍ ഔട്ടായി. ആസ്‌ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും(4) ഹാസില്‍വുഡും(2) പാറ്റ് കുമ്മിന്‍സുമാണ്(3) സന്ദര്‍ശകരെ ചെറിയ സ്‌കോറില്‍ പുറത്താക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

TAGS :

Next Story