Quantcast

ഈ പന്ത് നോ ബോള്‍ അല്ല!... ഇതെന്ത് അമ്പയറിംങ്

ടി.വി റിപ്ലേകളില്‍ പിന്നീട് കമ്മിന്‍സിന്റെ പന്ത് നോ ബോളാണെന്ന് കമന്റേറ്റര്‍മാര്‍ വരെ ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ മൂന്നാം അമ്പയര്‍ മാത്രം കാണേണ്ടത് കണ്ടില്ല...

MediaOne Logo

Web Desk

  • Published:

    21 Nov 2019 1:08 PM GMT

ഈ പന്ത് നോ ബോള്‍ അല്ല!... ഇതെന്ത് അമ്പയറിംങ്
X

ആസ്‌ട്രേലിയ പാകിസ്താന്‍ ആദ്യ ടെസ്റ്റിലെ ആദ്യദിനം വിവാദമായിരിക്കുന്നത് പാറ്റ് കമ്മിന്‍സിന്റെ മുഹമ്മദ് റിസ്‌വാനെ പുറത്താക്കിയ പന്താണ്. കുമ്മായവരയുടെ പിന്നില്‍ കാലിന്റെ ഒരു ഭാഗം പോലും ഇല്ലെന്ന് ടി.വി റീപ്ലേയില്‍ വ്യക്തമായിട്ടും മൂന്നാം അമ്പയര്‍ നോ ബോള്‍ വിളിക്കാതിരുന്നതാണ് വിവാദമായത്. ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് തെറ്റു പറ്റുന്നത് സ്വാഭാവികമാണെങ്കിലും ആവശ്യത്തിന് സമയമെടുത്ത് വീഡിയോ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട് മൂന്നാം അമ്പയര്‍ എടുത്ത തീരുമാനമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

ये भी प�ें-
‘മണം കൊള്ളാം!’ സ്ലെഡ്ജിംങ് കോമഡിയില്‍ ആശാന്‍ താന്‍ തന്നെയെന്ന് തെളിയിച്ച് ടിം പെയ്ന്‍

ആദ്യ ദിനത്തില്‍ വീണ പാക് വിക്കറ്റുകളില്‍ പ്രധാനപ്പെട്ടതായിരുന്നു മുഹമ്മദ് റിസ്‌വാന്റേത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലേക്ക് തകര്‍ന്ന പാക് ഇന്നിംങ്‌സിന് ജീവന്‍ പകര്‍ന്ന പ്രകടനമായിരുന്നു റിസ്‌വാനും(37) അസദ് ഷഫീഖും(76) ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റേത്. 52 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അടിച്ചത്. 34 പന്തില്‍ 37 റണ്‍സ് അടിച്ച റിസ്‌വാനായിരുന്നു കൂടുതല്‍ അപകടകാരി.

കളിയില്‍ പാകിസ്താന്‍ തിരിച്ചുവരുന്നുവെന്ന ഘട്ടത്തിലാണ് കമ്മിന്‍സിന്റെ പന്തില്‍ റിസ്‌വാന്‍ കീപ്പര്‍ക്ക് എഡ്ജ് നല്‍കി പുറത്താകുന്നത്. ടി.വി റിപ്ലേകളില്‍ പിന്നീട് കമ്മിന്‍സിന്റെ പന്ത് നോ ബോളാണെന്ന് കമന്റേറ്റര്‍മാര്‍ വരെ ആവര്‍ത്തിച്ചു പറഞ്ഞു. എങ്കിലും ഇംഗ്ലീഷുകാരനായ മൂന്നാം അമ്പയര്‍ മൈക്കല്‍ ഗോ അതൊന്നും കണ്ടില്ലെന്ന് നടിച്ച് കമ്മിന്‍സിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

ഇതിനെതിരെ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങള്‍ വരെ രംഗത്തെത്തി കഴിഞ്ഞു. 'എന്തെങ്കിലും ആ വരക്ക് പിന്നിലുണ്ടോ എന്ന് തിരയുകയാണ് ഞാന്‍. പക്ഷേ, ഒന്നും എനിക്ക് കാണാനാകുന്നില്ല' എന്ന് പറഞ്ഞായിരുന്നു ബോര്‍ഡര്‍ മൂന്നാം അമ്പയറുടെ തീരുമാനത്തെ ഫോക്‌സ് ക്രിക്കറ്റ് കമന്ററിയിലൂടെ തല്‍സമയം എതിര്‍ത്തത്. ഓസീസ് താരങ്ങളായിരുന്ന ബ്രറ്റ് ലീ, ജാസണ്‍ ഗില്ലെസ്പി, റിക്കി പോണ്ടിംങ് എന്നിവര്‍ക്കുപോലും ഈ വാക്കുകളോട് വിയോജിക്കാന്‍ കഴിഞ്ഞില്ല.

TAGS :

Next Story