Quantcast

ഒരു ഓവറില്‍ അഞ്ച് വിക്കറ്റെടുത്ത് അഭിമന്യു മിഥുന്‍

ഇതോടെ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് കളിക്കാരനായും അഭിമന്യു മിഥുന്‍ മാറി...

MediaOne Logo

Web Desk

  • Published:

    29 Nov 2019 12:41 PM GMT

ഒരു ഓവറില്‍ അഞ്ച് വിക്കറ്റെടുത്ത് അഭിമന്യു മിഥുന്‍
X

20ആം ഓവര്‍ അഭിമന്യു മിഥുന്‍ എറിയാനെത്തുമ്പോള്‍ ഹരിയാന 3ന് 192 എന്ന ശക്തമായ നിലയിലായിരുന്നു. ഓവര്‍ അവസാനിച്ചപ്പോള്‍ 8ന് 194 എന്ന നിലയിലായി. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയുടെ സെമി ഫൈനലില്‍ കര്‍ണ്ണാടക്കുവേണ്ടിയാണ് അഭിമന്യു മിഥുന്റെ ഒരു ഓവറിലെ അഞ്ച് വിക്കറ്റ് പ്രകടനം.

അവസാന ഓവറില്‍ രണ്ട് റണ്‍ മാത്രം വിട്ടുകൊടുത്താണ് മിഥുന്‍ അഞ്ചി വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയുടെ പ്രധാനപ്പെട്ട മൂന്ന് ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലും ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ മിഥുന്‍സ്വന്തം പേരിലാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പുറമേ വിജയ് ഹസാരെ ട്രോഫിയിലും രഞ്ജിയിലും അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ഈ വര്‍ഷമാണ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മിഥുന്‍ ഹാട്രിക് നേടിയത്.

ടി20 ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമേ ഒരു ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബംഗ്ലാദേശില്‍ 2013ല്‍ നടന്ന ടി20 ടൂര്‍ണ്ണമെന്റിനിടെ അല്‍ അമിന്‍ ഹുസൈനാണ് ഈ നേട്ടം മുമ്പ് കരസ്ഥമാക്കിയിട്ടുള്ളത്.

ये भी पà¥�ें- സ്റ്റേഡിയം ഒന്നാകെ വംശീയാധിക്ഷേപം നടത്തുന്നു... ഗുരുതര ആരോപണവുമായി ലുകാക്കു

2010-11 കാലയളവില്‍ മുപ്പതുകാരനായ മിഥുന്‍ ഇന്ത്യക്കുവേണ്ടി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ് മിഥുന്‍.

മിഥുനെ കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വെള്ളിയാഴ്ച്ച രാവിലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഗംഭീരപ്രകടനം.

TAGS :

Next Story