Quantcast

ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്

ഇന്ത്യക്കെതിരെ നാല് തവണ 200ലേറെ റണ്‍ വിജയലക്ഷ്യം മുന്നില്‍വെച്ച സന്ദര്‍ശക ടീമുകള്‍ മൂന്നു തവണയും തോറ്റു...

MediaOne Logo

Web Desk

  • Published:

    7 Dec 2019 2:17 AM GMT

ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്
X

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ കോഹ്‌ലി(94*)യുടെ അപരാജിത ഇന്നിംങ്‌സിന് മുന്നിലാണ് സന്ദര്‍ശകര്‍ തലകുനിച്ചത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിലേത്.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് 207/5

ഇന്ത്യ 209/4(18.4/20ഓ.)

ഒരു പിടി റെക്കോഡുകളും ഇന്ത്യയുടെ ഹൈദരാബാദിലെ വിജയത്തോടൊപ്പം പിറന്നിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ടി20യിലെ ഏറ്റവും വലിയ വിജയലക്ഷ്യം എന്നതുതന്നെ. നേരത്തെ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ 2009ല്‍ 207 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ റെക്കോഡ്. ടി 20യിലെ തന്നെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ വിജയകരമായി പിന്തുടര്‍ന്ന വിജയലക്ഷ്യമാണിത്.

മൂന്ന് തവണ ഇന്ത്യ 200ലേറെ റണ്‍സ് വിജയലക്ഷ്യം ടി20യില്‍ പിന്തുടര്‍ന്ന് നേടിയിട്ടുണ്ട്. ഇതും റെക്കോഡാണ്. ഈ മൂന്ന് റണ്‍ചേസുകളും ഇന്ത്യയില്‍ വെച്ചായിരുന്നു. ഇന്ത്യക്കെതിരെ നാല് തവണ 200ലേറെ റണ്‍ വിജയലക്ഷ്യം മുന്നില്‍വെച്ച സന്ദര്‍ശക ടീമുകള്‍ മൂന്നു തവണയും തോറ്റുവെന്നതും മറ്റൊരു പ്രത്യേകത.

വിന്‍ഡീസ് ടീമിന്റെ അധ്വാനത്തെ കോഹ്‌ലി ഒറ്റക്ക് നേരിടുന്ന കാഴ്ച്ചയാണ് ഹൈദരാബാദില്‍ കണ്ടത്. ഇന്നിംങ്‌സിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ അല്‍പം വിഷമിച്ചെങ്കിലും പിന്നീട് കോഹ്#ലി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തി. കോഹ്‌ലി നേടിയ 94* എന്നത് അദ്ദേഹത്തിന്റെ ടി20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 2016ല്‍ അഡലെയ്ഡില്‍ ആസ്‌ട്രേലിയക്കെതിരെ നേടിയ 90* ആണ് മുമ്പത്തെ ടോപ് സ്‌കോര്‍. ടി20യില്‍ കോഹ്‌ലി നേടുന്ന 23ആം അര്‍ധ സെഞ്ചുറിയാണിത്. അതും റെക്കോഡാണ്.

വന്‍സ്‌കോര്‍ മത്സരമായതിനാല്‍ വെള്ളം കുടിച്ചത് ഇരുടീമുകളിലേയും ബൗളര്‍മാരാണ്. വിന്‍ഡീസിന്റെ കെസ്‌റിക് വില്യംസ് വഴങ്ങിയ 60റണ്‍സും റെക്കോഡാണ്. ഏറ്റവും കൂടുതല്‍ റണ്‍ ടി20യില്‍ വഴങ്ങിയ വിന്‍ഡീസ് ബൗളര്‍ എന്ന നാണക്കേടിന്റെ റെക്കോഡ്.

കെ.എല്‍ രാഹുല്‍ 29 ഇന്നിംങ്‌സുകളില്‍ നിന്നും ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി രണ്ടേ രണ്ട് ബാറ്റ്‌സ്മാന്മാരേ രാഹുലിനേക്കാള്‍ കുറഞ്ഞ ഇന്നിംങ്‌സില്‍ 1000 റണ്‍ ടി20യില്‍ നേടിയിട്ടുള്ളൂ. ബാബര്‍ അസമും(26) വിരാട് കോഹ്‌ലിയും(27). കുട്ടിക്രിക്കറ്റില്‍ 1000 റണ്‍ പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രാഹുല്‍.

TAGS :

Next Story