Quantcast

‘ധോണി ഒരിക്കലും ബാധ്യതയായി ടീമില്‍ തുടരില്ല’ 

ടി20 ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എം.എസ് ധോണി തന്നെയാണെന്നും ഇന്ത്യന്‍ പരിശീലകന്‍.... 

MediaOne Logo

Web Desk

  • Published:

    10 Dec 2019 3:08 PM GMT

‘ധോണി ഒരിക്കലും ബാധ്യതയായി ടീമില്‍ തുടരില്ല’ 
X

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന് ധോണി തന്നെയാണ് തീരുമാനമെടുക്കുകയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്ത്രി. ബാധ്യതയായി ടീമില്‍ തുടരാന്‍ ഒരിക്കലും ധോണി തീരുമാനിക്കില്ലെന്നും രവിശാസ്ത്രി വ്യക്തമാക്കി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് രവിശാസ്ത്രി ധോണിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

'ധോണി മഹാനായ ക്രിക്കറ്റ് താരമാണ്. എനിക്കദ്ദേഹത്തെ വ്യക്തമായി അറിയാം. ബാധ്യതയായി ടീമില്‍ തുടരാന്‍ ധോണി ഒരിക്കലും തീരുമാനിക്കില്ല. ഇടവേളം അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഐ.പി.എല്ലില്‍ ധോണി കളിക്കുന്നുമുണ്ട്. അതിന് ശേഷം ടി20 ലോകകപ്പില്‍ കളിക്കാന്‍ തയ്യാറാണെന്ന് ധോണി അറിയിച്ചാല്‍ പിന്നെ അക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവില്ല' രവിശാസ്ത്രി പറഞ്ഞു.

ये भी पà¥�ें- ധോണിയല്ല പന്ത്... വീണ്ടും റിവ്യൂ തുലച്ചു... ധോണി എന്ന് അലറിവിളിച്ച് കാണികള്‍

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ധോണി സ്വയം ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് ജനുവരി വരെ ചോദിക്കരുതെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു. അതേസമയം ഐ.പി.എല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ നയിക്കുന്നുമുണ്ട്. ഐ.പി.എല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം അതുകൊണ്ടു തന്നെ നിര്‍ണ്ണായകമാണ്.

സ്വയം മാറി നിന്നുകൊണ്ട് ധോണി നല്‍കുന്ന അവസരം മുതലാക്കാന്‍ പന്തിനെപോലുള്ള താരങ്ങള്‍ക്ക് സാധിക്കണമെന്ന് വി.വി.എസ് ലക്ഷ്മണ്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ധോണിയുടെ വിടവ് നികത്തുന്ന പ്രകടനം നടത്താന്‍ ഇതുവരെ പന്തിന് സാധിച്ചിട്ടില്ല. ബാറ്റുകൊണ്ട് അപ്രതീക്ഷിതമായി ചില ഷോട്ടുകള്‍ കളിക്കുമെന്നല്ലാതെ വിക്കറ്റിന് പിന്നിലും മുന്നിലും സ്ഥിരതയുള്ള പ്രകടനം നടത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ഡി.ആര്‍.എസിന്റെ കാര്യത്തില്‍ പന്ത് വന്‍ പരാജയവുമാണ്.

ये भी पà¥�ें- ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പരസ്യ ചര്‍ച്ചക്കില്ലെന്ന് ഗാംഗുലി എന്തുവേണമെന്ന് അറിയാം...

ഇന്ത്യക്കുവേണ്ടി 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 98 ടി20കളിലും കളിച്ചിട്ടുള്ള താരമാണ് മഹേന്ദ്ര സിംങ് ധോണി. അന്താരാഷ്ട്ര തലത്തില്‍ 17000ത്തിലേറെ റണ്‍സും ധോണി അടിച്ചുകൂട്ടിയിട്ടുണ്ട്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ 500ലേറെ പേരെ പുറത്താക്കിയിട്ടുള്ള ധോണി ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ടെസ്റ്റിലും ധോണി 300ഓളം പേരെ പുറത്താക്കിയിട്ടുണ്ട്.

TAGS :

Next Story