Quantcast

ഐ.സി.സിയുടെ ലോക ടി20, ഏകദിന ടീമുകളില്‍ ഇടം നേടി സ്മൃതി മന്ദാന

മൂന്ന് ഫോര്‍മാറ്റുകളിലേയും മികച്ച വനിതാ ക്രിക്കറ്റ് താരമെന്ന ബഹുമതി ആസ്ട്രേലിയയുടെ എലീസെ പെറി നേടി...

MediaOne Logo

Web Desk

  • Published:

    17 Dec 2019 2:07 PM GMT

ഐ.സി.സിയുടെ ലോക ടി20, ഏകദിന ടീമുകളില്‍ ഇടം നേടി സ്മൃതി മന്ദാന
X

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ദാന. ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്നും ജുലന്‍ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡേ എന്നിവരും സ്മൃതിക്കൊപ്പം ഇടം നേടിയിട്ടുണ്ട്. ടി20യില്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ മാത്രമാണ് സ്മൃതിക്ക് കൂട്ട്.

51 ഏകദിനങ്ങളിലും 66 ടി20കളിലും സ്മൃതി മന്ദാന ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലുമായി ആകെ 3476 റണ്‍സാണ് ഇന്ത്യന്‍ ഓപണറുടെ സമ്പാദ്യം.

ആസ്‌ട്രേലിയയുടെ അലീസ ഹീലിക്കാണ് ഈ വര്‍ഷത്തെ ടി20 ക്രിക്കറ്റര്‍ പുരസ്‌കാരം. ശ്രീലങ്കക്കെതിരായ ടി20 മത്സരത്തില്‍ അലീസ 148 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ 2019ലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആസ്‌ട്രേലിയയിലെ തന്നെ എലീസെ പെറിയാണ്. 73.50 ശരാശരിയില്‍ 441 റണ്‍സാണ് എലീസെ അടിച്ചുകൂട്ടിയത്. 13.52റണ്‍ശരാശരിയില്‍ 21 വിക്കറ്റുകളും എലീസെ വീഴ്ത്തി.

മൂന്ന് ഫോര്‍മാറ്റുകളിലേയും മികച്ച വനിതാ ക്രിക്കറ്റ് താരമെന്ന ബഹുമതിയും എലീസെക്കാണ് ലഭിച്ചത്. വനിതകളുടെ ആഷസിലുള്ള ഒന്ന് അടക്കം മൂന്ന് സെഞ്ചുറികളാണ് എലീസെ കുറിച്ചത്. വനിതകളുടെ ടി20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും തികക്കുന്ന ആദ്യ താരമെന്ന റെക്കോഡും എലീസെ നേടിയിരുന്നു.

TAGS :

Next Story