Quantcast

2008 ലോകകപ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോഴും കോലിക്ക് പറയാനുള്ളത് വില്യംസണെക്കുറിച്ച്

കോലിക്കും വില്യംസണും പുറമേ രവീന്ദ്ര ജഡേജ, ട്രന്റ് ബൗള്‍ട്ട്, ടിം സൗത്തി എന്നിവരും അണ്ടര്‍ 19 ടീമുകളിലുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Jan 2020 3:58 PM GMT

2008 ലോകകപ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോഴും കോലിക്ക് പറയാനുള്ളത് വില്യംസണെക്കുറിച്ച്
X

2008ലെ ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പാണ് കോലിയെ ആദ്യമായി സൂപ്പര്‍താരമാക്കിയത്. ഇന്ത്യക്കുവേണ്ടി കോലിയും കൂട്ടരും അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ലോകകിരീടം നേടിയപ്പോഴും സെമിയില്‍ ഇന്ത്യ തോല്‍പിച്ച ന്യൂസിലന്റിന്റെ ഒരു കളിക്കാരനെക്കുറിച്ചാണ് കോലിക്ക് പറയാനേറെയുള്ളത്. ഇപ്പോഴത്തെ കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണെക്കുറിച്ച്.

കോലി അണ്ടര്‍ 19 ലോകകിരീടവുമായി

സെമിഫൈനലില്‍ ന്യൂസിലന്റിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, ന്യൂസിലന്റ് ടീമുകളില്‍ അന്ന് കളിച്ച കൗമാരക്കാരില്‍ പലരും ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. കോലിക്കും വില്യംസണും പുറമേ രവീന്ദ്ര ജഡേജ, ട്രന്റ് ബൗള്‍ട്ട്, ടിം സൗത്തി എന്നിവരും അണ്ടര്‍ 19 ടീമുകളിലുണ്ടായിരുന്നു.

ये भी पà¥�ें- ടെസ്റ്റ് റാങ്ക്; ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും കോലിയും പുതുവര്‍ഷത്തിലേക്ക്

'കെയ്ന്‍ വില്യംസണിന്റെ കളി എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്ഥമായിരുന്നു വില്യംസന്റെ ബാറ്റിംങ്. വില്യംസണ് പുറമേ സ്റ്റീവ് സ്മിത്തും ലോകകപ്പിലുണ്ടായിരുന്നു' കോലി ഓര്‍ക്കുന്നു. അണ്ടര്‍ 19 ലോകകപ്പിനോട് അനുബന്ധിച്ച് ഐ.സി.സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് കോലിയുടെ വാക്കുകള്‍.

തന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന വഴിത്തിരിവുകളിലൊന്നായാണ് അണ്ടര്‍ 19 ലോകകപ്പിനെ കോലി കാണുന്നത്. 2008 ലോകകപ്പില്‍ 47 റണ്‍സ് ശരാശരിയില്‍ ആകെ 235 റണ്ണും കോലി അടിച്ചിരുന്നു.

TAGS :

Next Story