ധോണി വൈകാതെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് രവിശാസ്ത്രി

ഐ.സി.സിയുടെ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയം വിഡ്ഢിത്തമാണെന്നും രവി ശാസ്ത്രി...

MediaOne Logo

Web Desk

  • Updated:

    2020-01-10 03:44:09.0

Published:

10 Jan 2020 3:44 AM GMT

ധോണി വൈകാതെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് രവിശാസ്ത്രി
X

രണ്ട് തവണ ഇന്ത്യക്ക് ലോകക്രിക്കറ്റ് കിരീടം നേടിത്തന്ന മഹേന്ദ്ര സിംങ് ധോണി വൈകാതെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് പരിശീലകന്‍ രവിശാസ്ത്രി. അതേസമയം ഐ.പി.എല്ലിലെ പ്രകടനമായിരിക്കും ടി20 ലോകകപ്പ് ടീമിലേക്ക് ധോണി എത്തുമോ എന്ന കാര്യം തീരുമാനിക്കുകയെന്നും രവിശാസ്ത്രി പറഞ്ഞു. ഐ.സി.സിയുടെ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയം വിഡ്ഢിത്തമാണെന്നും ഇന്ത്യന്‍ പരിശീലകന്‍ തുറന്നടിച്ചു.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് സംബന്ധിച്ച് ധോണിയും താനും തമ്മില്‍ നേരത്തെ സംസാരമുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച ശാസ്ത്രി വൈകാതെ ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ ധോണി തുടരാന്‍ സാധ്യതയുള്ളത് ടി20യില്‍ മാത്രമായിരിക്കും. അതും ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് ധോണി കളിക്കുക. അതുകൊണ്ടുതന്നെ ഐ.പി.എല്ലിലെ പ്രകടനം നിര്‍ണ്ണായകമായിരിക്കും.

ധോണിയും രവിശാസ്ത്രിയും

38കാരനായ ധോണി ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ വരുന്ന ടി20 ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് രവിശാസ്ത്രി പറഞ്ഞു. പന്തും സഞ്ജു സാംസണും അടക്കമുള്ള താരങ്ങള്‍ ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. 5-6 പൊസിഷനില്‍ ബാറ്റു ചെയ്യാന്‍ കഴിയുന്ന ഫിനിഷറുടെ റോള്‍ കൂടി ചെയ്യാനാകുന്നയാളെയാണ് വേണ്ടത്. ഫോമിനൊപ്പം പരിചയസമ്പത്തും ടീമിലേക്ക് പരിഗണിക്കാന്‍ പ്രധാനമാണ്. ഒരിക്കലും ടീമില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കാത്ത കളിക്കാരനാണ് ധോണിയെന്നും രവിശാസ്ത്രി ആവര്‍ത്തിച്ചു.

പരിചയസമ്പത്ത് കണക്കിലെടുത്താല്‍ പകരംവെക്കാനില്ലാത്ത താരമാണ് ധോണി. 350 ഏകദിനങ്ങളിലും 90 ടെസ്റ്റിലും 98 ടി20 കളിലും ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 829 പേരെയാണ് ധോണി വിക്കറ്റിനു പിന്നില്‍ നിന്നുകൊണ്ട് പുറത്താക്കിയത്. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. എങ്കിലും കഴിഞ്ഞ ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരായ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. ഇതാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.

ये भी पà¥�ें- ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐ.സി.സി

ഐ.സി.സിയുടെ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെ പമ്പര വിഡ്ഢിത്തമെന്നാണ് രവിശാസ്ത്രി വിശേഷിപ്പിച്ചത്. ടെസ്റ്റിന് രൂപമാറ്റം വരുത്താതെ ജനപ്രീതി കൂട്ടാനുള്ള മാര്‍ഗ്ഗവും ശാസ്ത്രി നിര്‍ദേശിച്ചു. ആദ്യ ആറ് റാങ്കുകളിലുള്ള ടീമുകള്‍ ടെസ്റ്റ് കളിക്കുകയും മറ്റ് ആറ് റാങ്കുകളിലുള്ളവര്‍ ചതുര്‍ദിന ടെസ്റ്റ് കളിക്കുകയുമാണ് വേണ്ടതെന്നാണ് രവിശാസ്ത്രിയുടെ നിര്‍ദേശം.

TAGS :

Next Story