Quantcast

ഫൈനും തോല്‍വിയും, ആരും ആഗ്രഹിക്കില്ല ഇങ്ങനെയൊരു വിരമിക്കല്‍  

മാച്ച് ഫീയുടെ 15 ശതമാനം പിഴ, പിന്നെ പരമ്പര തോല്‍വി, ദക്ഷിണാഫ്രിക്കയുടെ മികച്ച പേസര്‍മാരിലൊരാളായ വെര്‍ണോണ്‍ ഫിലാന്‍ഡറുടെ വിരമിക്കല്‍, വാര്‍ത്തയായത് ഇങ്ങനെയാണ്.

MediaOne Logo

Web Desk

  • Published:

    28 Jan 2020 11:06 AM GMT

ഫൈനും തോല്‍വിയും, ആരും ആഗ്രഹിക്കില്ല ഇങ്ങനെയൊരു വിരമിക്കല്‍  
X

മാച്ച് ഫീയുടെ 15 ശതമാനം പിഴ, പിന്നെ പരമ്പര തോല്‍വി, ദക്ഷിണാഫ്രിക്കയുടെ മികച്ച പേസര്‍മാരിലൊരാളായ വെര്‍ണോണ്‍ ഫിലാന്‍ഡറുടെ വിരമിക്കല്‍, വാര്‍ത്തയായത് ഇങ്ങനെയാണ്. ആരും ആഗ്രഹിക്കാത്തൊരു വിരമിക്കാലായിരുന്നു അത്. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും തോറ്റ് പരമ്പര കൈവിട്ടു. ഇതിലെ അവസാന ടെസ്റ്റിലായിരുന്നു ഫിലാന്‍ഡറിന് പിഴ ലഭിച്ചത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയതിന്റെ ആഘോഷത്തിനിടെ മോശം വാക്കുപയോഗിച്ചതിനാണ് ഐ.സി.സി പിഴ ചുമത്തിയത്. മാത്രമല്ല, തന്റെ അവസാന മത്സരത്തില്‍ ഫിലാന്‍ഡറിന് തിളങ്ങാനായതുമില്ല. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളെ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.

34കാരനായ ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കായി 64 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 224 വിക്കറ്റുകളാണ് ഈ പേസറുടെ സമ്പാദ്യം ദക്ഷിണാഫ്രിക്കയുടെ പല വമ്പന്‍ വിജയങ്ങളിലും ഫിലാന്‍ഡറുടെ പന്തുകളുണ്ടായിരുന്നു. 2011ലാണ് ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറുന്നത്. വലിയ പേസ് ഇല്ലാ എന്നതാണ് താരത്തിന്റെ പ്രത്യേകത. എങ്കിലും കൃത്യതയോടെ പന്തെറിയുന്നതില്‍ മിടുക്കനുമാണ്. അനുഭവ സമ്പത്തുള്ളവരുടെ അസാന്നിധ്യം നന്നായി അലട്ടുന്നതിനാല്‍ ഫിലാന്‍ഡറുടെ വിരമിക്കല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്തൊരു തിരിച്ചടിയാണ്.

TAGS :

Next Story