മാസങ്ങള്‍ക്ക് മുമ്പ് കല്ലെറിഞ്ഞവര്‍ കയ്യടിച്ചപ്പോള്‍ വികാരഭരിതനായി വാര്‍ണ്ണര്‍

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ അധികകാലം കളിക്കില്ലെന്നും വാര്‍ണ്ണര്‍ വ്യക്തമാക്കി...

MediaOne Logo

Web Desk

  • Updated:

    2020-02-12 03:32:39.0

Published:

12 Feb 2020 3:32 AM GMT

മാസങ്ങള്‍ക്ക് മുമ്പ് കല്ലെറിഞ്ഞവര്‍ കയ്യടിച്ചപ്പോള്‍ വികാരഭരിതനായി വാര്‍ണ്ണര്‍
X

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ പോലെ അധിക കാലം കളിക്കില്ലെന്ന് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. വൈകാതെ ടി20മത്സരങ്ങളില്‍ നിന്നും പിന്മാറുമെന്നും 33കാരനായ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലിവിടുന്നതിന് ലഭിക്കാനാണ് വാര്‍ണറുടെ തീരുമാനം.

ആസ്‌ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വീകരിച്ച് സംസാരിക്കവേയാണ് വാര്‍ണറുടെ പരാമര്‍ശങ്ങള്‍. പ്രസംഗത്തിനിടെ പലപ്പോഴും വാര്‍ണ്ണര്‍ വികാരഭരിതനാവുകയും ചെയ്തു. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതും തിരിച്ചുവന്നതുമായ സംഭവങ്ങളെ ഓര്‍ത്തെടുത്തപ്പോഴായിരുന്നു വാര്‍ണ്ണര്‍ വികാരാധീനനായത്. വിലക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും മാറി നിന്ന കാലത്താണ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അലന്‍ ബോര്‍ഡര്‍ മെഡലുമായി വാര്‍ണ്ണര്‍

ആസ്‌ട്രേലിയയിലെ ടി20യിലെ പോയവര്‍ഷത്തെ മികച്ച താരമായും വാര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ആസ്‌ട്രേലിയയിലും ഇന്ത്യയിലും നടക്കുന്ന ടി20 ലോകകപ്പുകള്‍ക്ക് ശേഷമാകും വിരമിക്കുകയെന്ന സൂചനയും വാര്‍ണ്ണര്‍ നല്‍കി. ബിഗ് ബാഷ് ലീഗില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ വേണ്ടിയാണെന്നും വാര്‍ണ്ണര്‍ പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും 40 റണ്‍സിലേറെ ബാറ്റിംങ് ശരാശരിയുള്ള താരമാണ് ഡേവിഡ് വാര്‍ണ്ണര്‍. ടി20യിലാകട്ടെ വാര്‍ണ്ണറുടെ ശരാശരി സ്‌ട്രൈക്ക് റേറ്റ് 140 ലേറെ വരും. 2016ലും 2017ലും ഡേവിഡ് വാര്‍ണ്ണര്‍ക്ക് അലന്‍ ബോര്‍ഡര്‍ മെഡല്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിലക്കിന്റെ ഇടവേളക്ക് ശേഷം ലഭിച്ച ഈ പുരസ്കാരത്തിന് മധുരമേറെയാണ്.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷമാണ് ഡേവിഡ് വാര്‍ണ്ണര്‍ക്കും സ്മിത്തിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് ലഭിച്ചത്. 2019 മാര്‍ച്ച് 29ന് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇവര്‍ രണ്ടുപേരും അതേ വര്‍ഷത്തെ ആസ്‌ട്രേലിയയിലെ മികച്ച താരത്തിനായുള്ള മൂന്നംഗ പട്ടികയില്‍ ഇടം പിടിച്ചെന്നതും ശ്രദ്ധേയമാണ്. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് സ്മിത്തിനെ മറികടന്ന് വാര്‍ണ്ണര്‍ അലന്‍ ബോര്‍ഡര്‍ മെഡല്‍ നേടിയത്.

TAGS :

Next Story