Quantcast

എവിടെയോ കണ്ടതുപോലെ തോന്നിയോ? ബുംറക്കും തോന്നി

ആര്‍.സി.ബിയുടെ ലോഗോ മാറ്റം അവര്‍ പ്രതീക്ഷിച്ചതിലും ഏറെ വാര്‍ത്താപ്രാധാന്യവും പ്രചാരവും നേടി തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നോട്ടു തന്നെയാണ്...

MediaOne Logo

Web Desk

  • Published:

    15 Feb 2020 2:41 PM GMT

എവിടെയോ കണ്ടതുപോലെ തോന്നിയോ? ബുംറക്കും തോന്നി
X

ലോഗോയും ജേഴ്‌സിയും മാറ്റി പുതുമോടിയിലാണ് പുതിയ ഐ.പി.എല്‍ സീസണില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുക. ആര്‍.സി.ബിയുടെ ലോഗോ മാറ്റം ദിവസങ്ങളായി വാര്‍ത്തകളില്‍ പലരൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ ആര്‍.സി.ബിയുടെ ലോഗോയിലെ വ്യത്യസ്തമായൊരു കാര്യം കണ്ടെത്തിയിരിക്കുകയാണ് ജസ്പ്രീത് ബുംറ.

ये भी पà¥�ें- അടിമുടി രൂപമാറ്റത്തോടെ റോയല്‍ ചലഞ്ചേഴ്‌സ്, നിരാശ മാറി കോഹ്‌ലി ഇപ്പോള്‍ ആവേശത്തില്‍

ആര്‍.സി.ബിയിലെ ലോഗോയിലെ സിംഹത്തെ കാണാന്‍ തന്നെ പോലുണ്ടല്ലോ എന്നാണ് ബുംറയുടെ കമന്റ്. ലോഗോ ഒന്നുകൂടെ നോക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കും അത് ശരിയാണെന്ന് തോന്നുകയും ചെയ്യും. അത്രമേല്‍ സാമ്യമുണ്ട് ആര്‍.സി.ബി സിംഹത്തിന്റെ കൈകളും ബുംറയുടെ ആക്ഷനും തമ്മില്‍.

ആര്‍.സി.ബി ലോഗോക്ക് കീഴില്‍ ബുംറയുടെ കമന്റ്

കഴിഞ്ഞ ദിവസം ആര്‍.സി.ബിയുടെ ലോഗോയും ചിത്രങ്ങളും മുന്‍ പോസ്റ്റുകളുമടക്കം അപ്രത്യക്ഷമായത് വിവാദമായിരുന്നു. എന്തു സംഭവിച്ചെന്ന് യാതൊരു അറിവുമില്ലെന്നും ക്യാപ്റ്റനായ താന്‍ ഒന്നും അറിഞ്ഞില്ലെന്നും കോഹ്‌ലി തന്നെ പരാതി പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ചഹാലും എ.ബി ഡിവില്ലേഴ്‌സും അടക്കമുള്ള കളിക്കാര്‍ ആശങ്ക പരസ്യമായിതന്നെ പ്രകടിപ്പിക്കുകയും ചെയ്തു. അതേ കോഹ്‌ലി തന്നെ പുതുലോഗോയില്‍ ആവേശം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story