Quantcast

നായകന്‍റെ തൊപ്പി അഴിച്ചു വെച്ച് ഡുപ്ലെസിസ്; ടീമംഗമായി തുടരും

“പുതിയ നായകരും യുവതാരങ്ങളുമായി പുതിയ ദിശയില്‍ ടീം സഞ്ചരിക്കുമ്പോള്‍ നായക സ്ഥാനത്ത് നിന്നും ഞാന്‍ മാറേണ്ട ശരിയായ സമയം ഇതാണെന്നാണ് തോന്നുന്നത്’’ ഡുപ്ലെസിസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Feb 2020 11:21 AM GMT

നായകന്‍റെ തൊപ്പി അഴിച്ചു വെച്ച് ഡുപ്ലെസിസ്; ടീമംഗമായി തുടരും
X

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാഫ് ഡുപ്ലെസിസ് ക്യാപ്റ്റന്‍സി രാജി വെച്ചു. നിലവിലെ ഒരു ഫോര്‍മാറ്റിലും ക്യാപറ്റനായി തുടരില്ല. വരാനിരിക്കുന്ന ട്വെന്‍റി 20 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് താരം നേരത്തെ വ്യകിമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍സിയില്‍ നിന്നൊഴിഞ്ഞെങ്കിലും ടീമംഗമായി താരം തുടര്‍ന്നും കളിക്കും.

അവസാനമായി ദക്ഷിണാഫ്രിക്ക കളിച്ച മത്സരങ്ങളില്‍ ക്വിന്‍റണ്‍ ഡി കൊക്കായിരുന്നു നായകന്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ ഡൂപ്ലെസിസിനു മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചിരുന്നു. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡിക്കോക്കായിരുന്നു ടീമിനെ നയിച്ചത്.

“പുതിയ നായകരും യുവതാരങ്ങളുമായി പുതിയ ദിശയില്‍ ടീം സഞ്ചരിക്കുമ്പോള്‍ നായക സ്ഥാനത്ത് നിന്നും ഞാന്‍ മാറേണ്ട ശരിയായ സമയം ഇതാണെന്നാണ് തോന്നുന്നത്. കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. എന്നാലും ക്വിന്റനെ പിന്തുണയ്ക്കാന്‍ ഞാന്‍ മുഴുവനായും പ്രതിജ്ഞാബദ്ധനായിരിക്കും'', ഡൂപ്ലെസിസ് പറഞ്ഞു.

36 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ച ഡുപ്ലെസിസ് 18 വിജയവും 3 സമനിലകളും ടീമിന് നേടിക്കൊടുത്തു. 39 ഏകദിനങ്ങളില്‍ നിന്നായി 28 വിജയവും 40 ട്വെന്‍റി 20 യില്‍ നിന്നായി 24 വിജയവും ഡുപ്ലെസിന്‍റെ കീഴില്‍ ദക്ഷിണാഫ്രിക്കക്ക് നേടാനായി. നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് അംഗം കൂടിയാണ് ഹാഫ് ഡുപ്ലെസിസ്

TAGS :

Next Story