Quantcast

സച്, സൂച്, സോച്ച്... വേറെന്തെങ്കിലുമുണ്ടോ? ട്രംപിനെ ട്രോളി ഐ.സി.സി

നമസ്തേ ട്രംപ് പരിപാടിക്കിടെ ക്രിക്കറ്റിനെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ട്രംപ് സച്ചിനേയും കോഹ്‌ലിയേയും പരാമര്‍ശിച്ചത്...

MediaOne Logo

Web Desk

  • Published:

    25 Feb 2020 2:58 AM GMT

സച്, സൂച്, സോച്ച്... വേറെന്തെങ്കിലുമുണ്ടോ? ട്രംപിനെ ട്രോളി ഐ.സി.സി
X

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിച്ചത്. അഹമ്മദാബാദിലെ പുനര്‍നിര്‍മ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലായിരുന്നു ട്രംപിന്റെ ഈ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. മൊട്ടേരയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ മുതല്‍ ബോളിവുഡ് സിനിമയെക്കുറിച്ച് വരെ ട്രംപ് പറഞ്ഞുപോയി. ഇതിനിടെ സച്ചിന്റെ പേര് വിളിച്ച രീതിയാണ് സോഷ്യല്‍മീഡിയയില്‍ ചിരിക്ക് തീ കൊളുത്തിയത്.

ബോളിവുഡിലെ ഷോലെയേയും ദില്‍വാലെ ദുല്‍ഹനിയ ലേ ജായേഗെയേയും കുറിച്ച് പറഞ്ഞ ട്രംപ് ക്രിക്കറ്റിനെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു സച്ചിനേയും കോഹ്‌ലിയേയും പരാമര്‍ശിച്ചത്. 'ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ മുതല്‍ കോഹ്‌ലി വരെയുള്ളവര്‍ക്കുവേണ്ടി കയ്യടിച്ചിട്ടുള്ള നാടാണിത്'എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

സച്ചിന്റെ പേര് ട്രംപ് പരാമര്‍ശിച്ച രീതിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. വൈകാതെ ഐ.സി.സി തന്നെ ട്രംപിനെ ട്രോളി രംഗത്തെത്തി. സച്ചിന്റെ പേര് സൂച്ചിന്‍ എന്നാക്കി മാറ്റുന്നതിന്റെ വീഡിയോ സഹിതമായിരുന്നു ഐ.സി.സിയുടെ ട്രോള്‍.

TAGS :

Next Story