Quantcast

ടെസ്റ്റില്‍ കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടമായി

ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് കോഹ്‌ലിയെ മറികടന്ന് ടെസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    26 Feb 2020 11:19 AM GMT

ടെസ്റ്റില്‍ കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടമായി
X

റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടികൂടി നല്‍കികൊണ്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐ.സി.സി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാമതെത്തി. ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന് അമ്പേ പരാജയപ്പെട്ടതിന് ശേഷമായിരുന്നു കോഹ്‌ലിയുടെ പടിയിറക്കം. സ്റ്റീവ് സ്മിത്തിന് 911 പോയിന്റും കോഹ്‌ലിക്ക് 906 പോയിന്റുമാണുള്ളത്.

വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ രണ്ട്, 19 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോര്‍. അവസാനത്തെ 20 ഇന്നിംങ്‌സുകളില്‍ കോഹ്‌ലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. വെല്ലിംങ്ടണിലെ ഇന്നിംങ്‌സിന്(89) ശേഷം 31 പോയിന്റ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമത്. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ എട്ട്, ഒമ്പത്, പത്ത് റാങ്കുകളില്‍ യഥാക്രമം രഹാനെയും(760) പുജാരയും(757) മായങ്ക് അഗര്‍വാളുമാണുള്ളത്(727).

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് താരം പാറ്റ് കുമ്മിന്‍സാണ്(904) ഒന്നാം റാങ്കില്‍. ന്യൂസിലന്റ് താരം നെയ്ല്‍ വാഗ്നര്‍(843)രണ്ടാമതും വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡര്‍(830) മൂന്നാമതുമാണ്. ഒമ്പതാം സ്ഥാനത്തുള്ള ആര്‍. അശ്വിനാണ്(765) ബൗളര്‍മാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരന്‍.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജാസന്‍ ഹോള്‍ഡറാണ്(473) ഒന്നാം റാങ്കില്‍. ഇന്ത്യയുടെ ജഡേജ(397) മൂന്നാം റാങ്കും അശ്വിന്‍(288) അഞ്ചാം റാങ്കിലുമുണ്ട്.

TAGS :

Next Story