Quantcast

വിന്‍ഡീസ് താരങ്ങള്‍ പാകിസ്താനില്‍ കളിക്കാനെത്തിയത് ലക്ഷങ്ങള്‍ നല്‍കിയിട്ട്

മറ്റു രാജ്യങ്ങളിലെ കളിക്കാര്‍ക്ക് പാകിസ്താനില്‍ കളിക്കാന്‍ വരുന്നതിന് മാത്രം ലക്ഷങ്ങള്‍ നല്‍കേണ്ടി വന്നുവെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍...

MediaOne Logo

Subin Balan

  • Published:

    7 March 2020 3:21 PM GMT

വിന്‍ഡീസ് താരങ്ങള്‍ പാകിസ്താനില്‍ കളിക്കാനെത്തിയത് ലക്ഷങ്ങള്‍  നല്‍കിയിട്ട്
X

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ പര്യേടനം നടത്തിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലെ താരങ്ങള്‍ക്ക് അധികം പണം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഓരോ കളിക്കാരനും 25000 ഡോളറാണ്(ഏകദേശം 18.50 ലക്ഷം രൂപ) അധികമായി നല്‍കിയത്.

വിന്‍ഡീസിന് പുറമേ മറ്റൊരു ടീമിനും പാകിസ്താനില്‍ വന്ന് ക്രിക്കറ്റ് കളിക്കുന്നതിന് കൂടുതല്‍ പണം പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും എഹ്‌സാന്‍ മാനി പറഞ്ഞു. ഈ ടീമിലെ കളിക്കാര്‍ക്ക് 15000 ഡോളര്‍ വീതമാണ് നല്‍കിയത്. അതേസമയം താന്‍ പി.സി.ബി മേധാവിയായതിന് ശേഷം അധികമായി പണമൊന്നും നല്‍കിയിട്ടില്ലെന്നും എഹ്‌സാന്‍ മാനി അവകാശപ്പെട്ടു.

അടുത്തിടെ ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനില്‍ പര്യേടനം നടത്തിയിരുന്നു. ഈ ടീമുകള്‍ തികച്ചും ഔദ്യോഗിക സംവിധാനത്തിലാണ് പര്യേടനം നടത്തിയതെന്നും അധികപണം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇന്നു വരെ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളൊന്നും പാകിസ്താനില്‍ ടെസ്റ്റ് പരമ്പരക്ക് പോയിട്ടില്ല.

TAGS :

Next Story