Quantcast

ഓസീസ് താരങ്ങള്‍ കോഹ്‌ലിയെ പുകഴ്ത്തുന്നത് ഐ.പി.എല്ലിലെ പണം മോഹിച്ചെന്ന് ക്ലാര്‍ക്ക്

വര്‍ഷത്തില്‍ ആറ് ആഴ്ച്ച മാത്രം കളിച്ചാല്‍ കോടികള്‍ കിട്ടുന്ന ഐ.പി.എല്ലിലെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടാണ് ഓസീസ് താരങ്ങള്‍ക്ക് ഇന്ത്യക്കാര്‍ക്കെതിരെ നാവ് പൊന്താത്തതെന്നാണ് ക്ലാര്‍ക്കിന്റെ ആരോപണം...

MediaOne Logo

Web Desk

  • Published:

    7 April 2020 7:57 AM GMT

ഓസീസ് താരങ്ങള്‍ കോഹ്‌ലിയെ പുകഴ്ത്തുന്നത് ഐ.പി.എല്ലിലെ പണം മോഹിച്ചെന്ന് ക്ലാര്‍ക്ക്
X

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഇന്ത്യന്‍ താരങ്ങളേയും സ്ലെഡ്ജ് ചെയ്യാന്‍ പേടിയാണെന്നും അതിന് പിന്നില്‍ ഐ.പി.എല്ലിന്റെ പണമാണെന്നും ആരോപിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. “മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ ശൗര്യം കുറവാണ്. ഏപ്രില്‍ മെയ് മാസത്തില്‍ നടക്കുന്ന ഐ.പി.എല്ലില്‍ ലഭിക്കുന്ന പണത്തെക്കുറിച്ച് ചിന്തിച്ച് ഓസീസ് താരങ്ങളുടെ കണ്ണ് മഞ്ഞളിക്കുന്നതുകൊണ്ടാണിത്” എന്നാണ് ക്ലാര്‍ക്ക് തുറന്നടിച്ചത്.

'ക്രിക്കറ്റില്‍ ഇന്ത്യ സാമ്പത്തികമായി എത്രത്തോളം വലിയ ശക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്തിടെയായി ഇന്ത്യയാണ് എതിരാളികളെങ്കില്‍ ആസ്‌ട്രേലിയ സ്ലെഡ്ജിംങ് പുറത്തെടുക്കാറ ക കറേയില്ല. കോഹ്‌ലിയേയും മറ്റ് ഇന്ത്യന്‍ കളിക്കാരേയും ഓസീസ് താരങ്ങള്‍ക്ക് പേടിയാണ്. കാരണം ഏപ്രിലില്‍ ഐ.പി.എല്ലില്‍ കളിച്ച് പണം വാരാനുള്ളതാണെന്ന് അവര്‍ക്കറിയാം' ആസ്‌ട്രേലിയക്കുവേണ്ടി ലോകകപ്പ് നേടിയിട്ടുള്ള ക്യാപ്റ്റനായ ക്ലാര്‍ക്ക് ബിഗ് സ്‌പോര്‍ട്‌സ് ബ്രേക്ക്ഫാസ്റ്റിനോട് പറഞ്ഞു.

ये भी पà¥�ें- ജീവനക്കാരുടെ ശമ്പളത്തിന് സര്‍ക്കാരിന്റെ കോവിഡ് ഫണ്ട്; എതിര്‍പ്പിനൊടുവില്‍ മലക്കം മറിഞ്ഞ് ലിവര്‍പൂള്‍ 

ഐ.പി.എല്ലില്‍ ആദ്യ പത്ത് ലേലങ്ങളില്‍ ഉള്‍പെടണമെങ്കില് കോഹ്‌ലിയും സംഘവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കണണെന്നാണ് പല ഓസീസ് താരങ്ങളും കരുതുന്നതെന്നും ക്ലാര്‍ക്ക് ആരോപിച്ചു. 'ഞങ്ങള്‍ കോഹ്‌ലിയെ വാക്കുകൊണ്ട് പോലും നേവിക്കില്ല. ഞങ്ങള്‍ക്ക് ഐ.പി.എല്ലില്‍ ആറ് ആഴ്ച്ചകള്‍ കൊണ്ട് കോടികള്‍ സമ്പാദിക്കാനുള്ളതാണ്' എന്നാണ് പല ഓസീസ് താരങ്ങളുടേയും മനോഭാവമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ക്ലാര്‍ക്കിന്റേയും പോണ്ടിംങിന്റേയും സ്റ്റീവ് വോയുടേയും കാലത്ത് പോലും ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള മത്സരങ്ങള്‍ കളത്തിനകത്തേയും പുറത്തേയും വാക്‌പോരുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹര്‍ഭജനും സിമ്മണ്ട്‌സും 2008ലെ മങ്കി ഗേറ്റ് വിവാദമാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധമായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള കളിയിലെ സ്ലെഡ്ജിംങ് കുറഞ്ഞുവെന്നത് വാസ്തവമാണ്. ഇതിന് പിന്നില്‍ ഐ.പി.എല്ലിന്റെ പണമാണെന്നാണ് ക്ലാര്‍കിന്റെ കണ്ടെത്തല്‍.

TAGS :

Next Story