Quantcast

‘എല്ലാ നായകന്മാര്‍ക്കും ടീമില്‍ പ്രിയപ്പെട്ടൊരു കളിക്കാരനുണ്ടാകും, ധോണിക്ക് അത് റെയ്നയായിരുന്നു’ യുവരാജ് സിങ്

റെയ്നയുടെ സാന്നിധ്യം ടീമില്‍ എപ്പോഴുമുണ്ടായിരുന്നെന്നും വിരാട് കോഹ്‍ലി നായകനായി ചുമതലയേറ്റതിന് ശേഷം റെയ്നക്ക് ടീമില്‍ സ്ഥാനം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

MediaOne Logo

Web Desk

  • Published:

    19 April 2020 7:52 AM GMT

‘എല്ലാ നായകന്മാര്‍ക്കും ടീമില്‍ പ്രിയപ്പെട്ടൊരു കളിക്കാരനുണ്ടാകും, ധോണിക്ക് അത് റെയ്നയായിരുന്നു’ യുവരാജ് സിങ്
X

നായകനായിരുന്ന സമയത്ത് മഹേന്ദ്രസിങ് ധോണിക്ക് ഏറ്റവും പ്രയപ്പെട്ട താരം ആരായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് പറയുന്നു. എല്ലാ നായകന്മാരും ഒരുപാട് പിന്‍താങ്ങുന്ന ഒരു താരം ടീമില്‍ ഉണ്ടാകുമെന്നും ധോണിക്ക് അത് സുരേഷ് റെയ്നയായിരുന്നെന്നും യുവരാജ് പറയുന്നു.

2011 ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യുവി ഇത് പറയുന്നത്. യൂസഫ് പഠാന്‍ കളിക്കണോ സുരേഷ് റെയ്ന കളിക്കണോ എന്ന കാര്യത്തിലായിരുന്നു അന്ന് തര്‍ക്കം. നറുക്ക് വീണത് റെയ്നക്കായിരുന്നു. എല്ലാ നായകന്മാര്‍ക്കും ടീമില്‍ ഒരു പ്രിയപ്പെട്ട കളിക്കാരനുണ്ടാകും. മഹിക്ക് അത് സുരേഷ് റെയ്നയായിരുന്നു. യുവരാജ് പറഞ്ഞു.

ആ ടൂര്‍ണമെന്‍റില്‍ ഞാന്‍ നല്ല ഫോമിലായിരുന്നത് കൊണ്ടും വിക്കറ്റുകളും എടുക്കുത്തിരുന്നതുകൊണ്ടും ഒരു ലെഫ്റ്റ് ആം സ്പിന്നറെ ടീമിന് ആവശ്യമില്ലായിരുന്നു. യൂസഫും ആ സമയം നല്ല ഫോമിലായിരുന്നു. എന്നാല്‍ റെയ്ന തന്‍റെ പ്രതിഭക്കൊത്ത് കളിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും മഹി റെയ്നയെ പിന്താങ്ങി. യുവി കൂട്ടിച്ചേര്‍ത്തു. റെയ്നയുടെ സാന്നിധ്യം ടീമില്‍ എപ്പോഴുമുണ്ടായിരുന്നെന്നും വിരാട് കോഹ്‍ലി നായകനായി ചുമതലയേറ്റതിന് ശേഷം റെയ്നക്ക് ടീമില്‍ സ്ഥാനം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2018 ജൂലായിലാണ് റെയ്ന അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2015ലാണ് അദ്ദേഹം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചത്. അതും ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായിരുന്നു.

TAGS :

Next Story